മദ്യനയത്തിൽ ലെഫ്. ഗവർണർക്കെതിരെ അന്വേഷണമില്ലാത്തതെന്ത് -ആപ്
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയത്തിന് അംഗീകാരം നൽകിയ മുൻ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലിനെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് ആം ആദ്മി പാർട്ടി രാജ്യസഭ എം.പി സഞ്ജയ സിങ്.
ലെഫ്റ്റനന്‍റ് ഗവർണർ നയത്തിൽ ഭേദഗതി വരുത്താൻ ഉത്തരവിട്ടു. ഞങ്ങളുടെ സർക്കാർനയം ഭേദഗതിചെയ്തു. അദ്ദേഹം അതിൽ ഒപ്പുവെച്ചു. ആ നയത്തിൽ അഴിമതിയുണ്ടെന്ന് ഇപ്പോൾ അവർ പറയുന്നു. പിന്നെ എന്തുകൊണ്ട് ലെഫ്റ്റനന്‍റ് ഗവർണർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
2021 നവംബർ 17നാണ് ഡൽഹി സർക്കാറിന്‍റെ വിവാദ മദ്യനയം പ്രാബല്യത്തിൽ വന്നത്. സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലക്ക് കൈമാറ്റം ചെയ്യുന്നതായിരുന്നു പുതിയ നയം. സ്വകാര്യസ്ഥാപനങ്ങൾ ലൈസൻസ് സ്വന്തമാക്കിയതോടെ മദ്യവിൽപന മത്സരാധിഷ്ഠിതമായി. സംഭവം വിവാദമായതോടെ 2022 ജൂലൈ 31ന് മദ്യനയം പിൻവലിച്ചു.
ലെഫ്. ഗവർണറായി വി.കെ. സക്സേന ചുമതലയേറ്റതോടെയാണ് സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.