പുതുവത്സര തലേന്ന് വീട്ടിൽ 'മദ്യവിൽപന'; 85 ലിറ്റർ മദ്യവുമായി 61കാരൻ പിടിയിൽ
text_fieldsബംഗളൂരു: പുതുവത്സര തലേന്ന് 114 ബോട്ടിലുകളിലായി 85 ലിറ്റർ മദ്യം പിടിച്ചെടുത്തു. ഇത്രയും മദ്യം വീട്ടിൽ സൂക്ഷിച്ച രാജാജിനഗർ കോർഡ് റോഡിലെ മണി (61) എന്ന റിയൽ എസ്റ്റേറ്റ് ഏജൻറാണ് പിടിയിലായത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിെൻറ 20 ഇരട്ടിയിലധികം മദ്യമാണ് ഇയാൾ സൂക്ഷിച്ചത്.
രഹസ്യ വിവരത്തെ തുടർന്ന് ബസവേശ്വര നഗർ, മാഗഡി റോഡ് എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
മേഖ്രി സർക്കിളിലെ വ്യോമസേന കാൻറീനിൽനിന്ന് വാറൻറ് ഒാഫിസറുടെ സഹായത്തോടെ വാങ്ങിയ മദ്യം വിലകൂട്ടി വിൽക്കാനായിരുന്നു ലക്ഷ്യമെന്ന് ഇയാൾ മൊഴി നൽകി. എന്നാൽ, മദ്യം വാങ്ങിയതിെൻറ രേഖകളോ മറ്റു കാര്യങ്ങളോ ഇയാൾക്ക് ഹാജരാക്കാനായില്ല.
എക്സൈസ് നിയമപ്രകാരം ഒരാൾക്ക് നാല് ലിറ്ററിൽ താഴെ മാത്രമേ കൈവശം വെക്കാനാകൂ. പുതുവത്സര തലേന്ന് ലോക്ഡൗൺ പോലെയുള്ള കർശന നിയന്ത്രണം ഉണ്ടാകുമെന്ന് കരുതി ആവശ്യക്കാർക്ക് വിലക്ക് വിൽക്കുന്നതിനായാണ് ഇയാൾ വീട്ടിൽ മദ്യം വാങ്ങിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
കുറഞ്ഞവിലക്ക് വ്യോമസേന കാൻറീനിൽനിന്ന് വാങ്ങി ഉയർന്നവിലക്ക് വിൽക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ആരുടെ സഹായത്തോടെയാണ് ഇയാൾക്ക് ഇത്രയധികം മദ്യം ലഭിച്ചതെന്ന കാര്യം ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.