സൈനികർക്ക് കുഞ്ഞ് നംഗ്യാലിെൻറ ഉശിരൻ സല്യൂട്ട്; വൈറലായി വീഡിയൊ
text_fieldsലഡാക്കിലെ ചുഷൂളിൽ കൊച്ചുകുട്ടി ഇന്ത്യൻ സൈനികർക്ക് നൽകിയ സല്യുട്ട് വൈറലായി. സൈനിക വാഹനം കടന്നുപോകുേമ്പാൾ വഴിയരികിൽ അറ്റൻഷനായി നിന്നായിരുന്നു കുട്ടി സല്യുട്ട് നൽകിയത്. ചുഷൂൾ സ്വദേശിയായ നംഗ്യാലാണ് ഇതെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. സൈനികർക്ക് അവരുടേതായ സ്റ്റൈലിൽ നല്ല ഉഷാറായിട്ടാണ് നംഗ്യാൽ സല്യുട്ട് നൽകിയത്. ഇൻഡോ ടിബറ്റൻ പൊലീസ് വാഹനവ്യൂഹമാണ് സല്യുട്ട് ഏറ്റുവാങ്ങിയത്.
െഎ.ടി.ബി.പി ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വീഡിയൊ പങ്കുവച്ചതോടെ വൈറലായി. വീഡിയോയിൽ ആദ്യം കാണുന്നത് വഴിയരികിൽ നിൽക്കുന്ന നംഗ്യാലിനെയാണ്. വാഹനവ്യുഹം അടുത്തെത്തിയതോടെ കാലുകൾ അടുപ്പിച്ച് അവൻ സല്യുട്ട് അടിച്ചു. വാഹനം നിർത്തി സൈനികർ അവനോട് കുശലാന്വേഷണവും നടത്തിയാണ് കടന്നുപോകുന്നത്. െഎ.ടി.ബി.പി പങ്കുവച്ച വീഡിയൊ 90,000 ത്തോളം പേർ കണ്ടിട്ടുണ്ട്.
Salute!
— ITBP (@ITBP_official) October 11, 2020
Namgyal, a local kid in Chushul, Ladakh saluting the ITBP troops passing by.
The enthusiastic kid saluting with high josh was randomly clicked by an ITBP Officer on 8 October morning. pic.twitter.com/dak8vV8qCJ
12,000 ലൈക്കുകളും 2,500 റീ ട്വീറ്റുകളും വീഡിയോക്ക് ലഭിച്ചു. 'സല്യൂട്ട്! ലഡാക്കിലെ ചുഷൂൾ സ്വദേശിയായ കുട്ടി നംഗ്യാൽ ഐടിബിപി സൈനികർക്ക് അഭിവാദ്യം അർപ്പിക്കുന്നു. ഒക്ടോബർ 8 ന് രാവിലെ ഒരു ഐടിബിപി ഓഫീസർ എടുത്ത വീഡിയൊ'-എന്നാണ് െഎ.ടി.ബി.പി ട്വീറ്റ് ചെയ്തിരിക്കുന്നത്.നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത പിരിമുറുക്കം നിലനിൽക്കുേമ്പാഴാണ് വീഡിയോ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.