അദ്വാനി പിതൃതുല്യൻ; രാഹുൽ വാക്കുകളിൽ ഔചിത്യം പുലർത്തണം - സുഷമ
text_fieldsന്യൂഡൽഹി: ബി.ജെ.പി മുതിർന്ന നേതാവ് എൽ.െക അദ്വാനിക്ക് സീറ്റ് നിഷേധിച്ചത് സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തി യ പരാമർശത്തെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാന്ധി നഗറിൽ നിന്ന് മോദി അദ്വാനിയെ ചവിട്ടിപ്പുറത്താക്കി എന്നായിരുന്നു രാഹുലിെൻറ പരാമർശം.
അദ്വാനി പിതൃതുല്യനാണെന്നും രാഹുലിൻെറ വാക്കുകൾ മുറിവേൽപ്പിച്ചുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. പ്രസംഗത്തിൽ അൽപം ഒൗചിത്യം പുലർത്താൻ രാഹുൽ ശ്രമിക്കണമെന്നും സുഷമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മഹാരാഷ്്ട്രയിലെ ചന്ദ്രപുരിൽ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ബി.ജെ.പിക്കെതിരായ പരാമർശം നടത്തിയത്. മോദി എൽ.കെ അദ്വാനിയെ ചവിട്ടിപ്പുറത്താക്കി. എൽ.കെ അദ്വാനിെയ മാറ്റിയതിലൂടെ മോദി അദ്ദേഹത്തെ അപമാനിച്ചുവെന്നും രാഹുൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.