ആർ.എസ്.എസ് ആസ്ഥാന സന്ദർശനം; പ്രണബിനെ പുകഴ്ത്തി അദ്വാനി
text_fieldsന്യൂഡൽഹി: പ്രണബ് മുഖർജിയുടെ ആർ.എസ്.എസ് ആസ്ഥാന സന്ദർശനവും കുലീനമായ ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ ഉജ്ജ്വലമായ വ്യാഖ്യാനവും രാജ്യത്തിെൻറ സമകാലിക ചരിത്രത്തിലെ നിർണായക സംഭവമെന്ന് എൽ.കെ. അദ്വാനി. ‘‘ക്ഷണം സ്വീകരിച്ച പ്രണബ് മുഖർജിക്കും ക്ഷണിച്ച ആർ. എസ്.എസ് തലവൻ മോഹൻ ഭാഗവതിനും അഭിനന്ദനം.
രണ്ട് പേരുടെയും കാഴ്ചപ്പാടിൽ നിർണായകമായ പൊരുത്തവും അനുരണനവുമുണ്ട്. എല്ലാ വൈവിധ്യങ്ങളെയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ അനിവാര്യ െഎക്യത്തെയാണ് ഇരുവരും ഉയർത്തിക്കാട്ടിയത്. പരസ്പര ബഹുമാനത്തിെൻറയും തുറന്ന ചർച്ചയുടെയും ആത്മാവ് ഉൾക്കൊള്ളുന്നതാണ് ഇത്തരം ചർച്ചകൾ. പൊതുവായ സ്വപ്നങ്ങളിൽ രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള സഹിഷ്ണുതയും മൈത്രിയും സഹകരണവും സൃഷ്ടിക്കാൻ ഇത്തരം ചർച്ചകൾ സഹായിക്കും’’ -എൽ.കെ. അദ്വാനി പറഞ്ഞു.
വ്യാഴാഴ്ച ആർ.എസ്.എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്. ആർ.എസ്.എസിൽ ചേർന്ന് മൂന്നു വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രവർത്തകർക്കായി നടത്തുന്ന ക്യാമ്പിന്റെ (ശിക്ഷ വർഗ്) സമാപന ചടങ്ങിലാണ് പ്രണബ് അഭിസംബോധന ചെയ്തത്.
കോൺഗ്രസിെൻറ കടുത്ത എതിർപ്പ് അവഗണിച്ചാണ് പ്രണബ് ആർ.എസ്.എസ് പരിപാടിക്കെത്തിയത്. വാർഷിക പരിപാടിയിലേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിക്കുന്ന പാരമ്പര്യം അനുസരിച്ചാണ് പ്രണബും എത്തിയത് എന്നാണ് ആർ.എസ്.എസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.