Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 12:23 PM IST Updated On
date_range 30 May 2020 12:23 PM ISTഡൽഹി എൽ.എൻ.ജെ.പി ആശുപത്രി മെഡിക്കൽ ഡയറക്ടർക്കും ജീവനക്കാർക്കും കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കും രണ്ടു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാറിനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുളളത്.
24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ആയിരത്തിലധികം പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ മാത്രം 102 കണ്ടെയ്മെൻറ് സോണുകളാണുള്ളത്. ഇതിൽ 21 എണ്ണവും വടക്കൻ ഡൽഹിയിലാണ്. 16,281 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 316 പേർ ഇതുവെര മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story