ലോൺ ആപ് തട്ടിപ്പ്: ചൈനക്കാരടക്കം നാലുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: ലോൺ ആപ് തട്ടിപ്പ് കേസിൽ രണ്ടു ചൈനീസ് സ്വദേശികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ചൈനീസ് പൗരന്മാരായ സിയ യാ മോ (38), യുവാൻ ലുൻ (28), കർണാടക സ്വദേശികളും മൊൈബൽ ആപ് കമ്പനികളുടെ ഡയറക്ടർമാരുമായ ദൂപനഹല്ലി എസ്. പ്രമോദ, സിക്കനഹല്ലി സി.ആർ. പവൻ എന്നിവരാണ് അറസ്റ്റിലായത്.
ഹോങ്, വാൻഡിഷ് എന്നീ പ്രതികൾ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലുള്ള രണ്ടര കോടിയോളം രൂപയുടെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. ഡയറക്ടർമാർക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളമായി നൽകിയിരുന്നത്. ചെക്കുകൾ, എ.ടി.എം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, ഇൻറർനെറ്റ് ബാങ്കിങ് പാസ്വേഡുകൾ ഉൾപ്പെടെ വാങ്ങിയാണ് ഉടൻ വായ്പകൾ അനുവദിക്കുക.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ശൃംഖലയിൽ ഇനിയും നിരവധി പ്രതികളെ പിടികൂടാനുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. 36 ശതമാനം വരെ പലിശ ഇൗടാക്കിയാണ് ഇവർ കൊള്ളലാഭം കൊയ്തിരുന്നത്. നിലവിൽ രാജ്യത്ത് 12ലധികം അനധികൃത വായ്പ ആപ്പുകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ.
5000 രൂപ മുതൽ 50,000 രൂപ വരെ ഒരു ലക്ഷത്തോളം പേർക്ക് വായ്പ വിതരണം ചെയ്തതായും മൊത്തം വായ്പത്തുക 300 കോടിയിലധികമാണെന്നും കണക്കാക്കുന്നു.
വായ്പ തിരിച്ചടക്കാനാവാതെ തെലങ്കാനയിൽ നാലുപേരും ബംഗളൂരുവിലും ചെന്നൈയിലും ഒാരോരുത്തരുമാണ് ആത്മഹത്യ ചെയ്തത്. ചൈനീസ് പൗരന്മാരുടെ വിസ കാലാവധി നേരേത്ത അവസാനിച്ചിരുന്നതായി ചെന്നൈ സിറ്റി പൊലീസ് കമീഷണർ മഹേഷ്കുമാർ അഗർവാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.