ഇറോം ശര്‍മിളയുടെ വിവാഹത്തിനെതിരെ പരാതി
text_fieldsകൊടൈക്കനാൽ: പതിനാറുവര്‍ഷം നിരാഹാരം കിടന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയ മണിപ്പൂരിലെ ഇറോം ശര്‍മിളയുടെ വിവാഹത്തിനെതിരെ പൊതുപ്രവർത്തകൻ. വിവാഹശേഷം ഇറോം ശര്‍മിളയും ഭർത്താവും കൊടൈക്കനാലിൽ സ്ഥിരതാമസമാക്കിയാൽ അത് പ്രദേശത്തിെൻറ സമാധാനത്തെ ബാധിക്കുമെന്ന് ആരോപിച്ചാണ് കൊടൈക്കനാലിനടുത്ത് പിതുപറൈയിലെ വി. മഹേന്ദ്രൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന സബ് രജിസ്ട്രാർ ഒാഫിസിൽ പരാതി നൽകിയത്.
ഇറോം ശർമിള കഴിഞ്ഞ ദിവസം കൊടൈക്കനാലില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍, ഗോവ സ്വദേശി ഡെസ്മണ്ട് കുടിന്യോയെ വിവാഹം ചെയ്യുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. നിയമമനുസരിച്ച് വിവാഹവിവരം ഒരുമാസം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച ശേഷം ആർക്കും പരാതിയില്ലെങ്കിലേ വിവാഹം രജിസ്റ്റർ ചെയ്തു നൽകൂ.
ഡെസ്മണ്ട് കുടിന്യോ ഒരു വെബ്സൈറ്റിെൻറ എഡിറ്ററുമാണ്. ഇദ്ദേഹം ഇവിടെ താമസമാക്കിയാൽ കൊടൈക്കനാലിെൻറ സമാധാനം തകരുമെന്നാണ് പരാതിക്കാരെൻറ വാദം. അതേസമയം പരാതിക്കാരൻ ഉന്നയിക്കുന്ന കാരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കൊടൈക്കനാലിലെ അഭിഭാഷകൻ സുബ്രഹ്മണ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.