Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദ്വീപ്​ നിവാസികളുടെ...

ദ്വീപ്​ നിവാസികളുടെ 'തെറ്റിദ്ധാരണ' നീങ്ങി; ഗോവൻ ദ്വീപിൽ നാവിക സേന ത്രിവർണ പതാക ഉയർത്തി

text_fields
bookmark_border
Sao Jacinto island flag hoisting
cancel
camera_alt

കടപ്പാട്​: indianexpress

പനാജി: തദ്ദേശവാസികളുടെ തെറ്റിദ്ധാരണ നീങ്ങിയതോടെ ദക്ഷിണ ഗോവൻ ദ്വീപായ സാവോ ജസീന്തോയിൽ നാവിക സേന ​ത്രിവർണ പതാക ഉയർത്തി. തുറമുഖ ബിൽ പാസാക്കിയതോടെ ദ്വീപ്​ ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ്​ പതാക ഉയർത്തുന്നതെന്ന്​ ചിലർ സംശയം ​പ്രകടിപ്പിച്ചതിനെ തുടർന്നാണ്​ പതാക ഉയർത്തലിനെതിരെ ആദ്യം എതിർപ്പുയർന്നത്​.

75ാം സ്വതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്​ സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത മഹോത്സവ്​' പരിപാടിയുടെ ഭാഗമായി ദ്വീപുകളിൽ ത്രിവർണ പതാക ഉയർത്താൻ പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ നാവിക സേന ചടങ്ങ്​ നടത്താനിരുന്നത്​. എന്നാൽ എതിർപ്പ്​ ഉയർന്നതോടെ ഇവർ പരിപാടി റദ്ദാക്കി.

പിന്നാലെ ദ്വീപ്​ നിവാസികളുടെ പ്രവർത്തി ദേശവിരുദ്ധമാണെന്നും എന്ത്​ വിലകൊടുത്തും നേരിടമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ പ്രതികരിച്ചതോടെ നേവി പരിപാടിയുമായി മുന്നോട്ട്​ പോകുകയായിരുന്നു.

തെറ്റിദ്ധാരണ നീങ്ങിയതോടെ ദ്വീപ്​ നിവാസികളും ചടങ്ങിനെത്തി. ഒരുമിച്ച്​ ദേശീയ ഗാനം ആലപിച്ചാണ്​ പതാക ഉയർത്തിയത്​. ദ്വീപ്​ നിവാസികളുടെ നടപടിയിൽ മുഖ്യമന്ത്രി ട്വീറ്റിലൂടെ സന്തോഷം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daySao Jacinto islandAzadi ka Amrit Mahotsav
News Summary - locals ‘misunderstanding’ clears Navy hoists Tricolour on Goa's Sao Jacinto island
Next Story