സിംഘു അതിർത്തിയിലെ കർഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
text_fieldsന്യൂഡൽഹി: േകന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. സിംഘു അതിർത്തിയിൽ താമസിക്കുന്നവരെന്ന് അവകാശപ്പെടുന്ന ആളുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
'സിംഘു അതിർത്തി ഒഴിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയുമേന്തി ഇവർ റോഡുകളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. സിംഘു അതിർത്തിയിൽനിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സിംഘു അതിർത്തിയിൽ കർഷകർ പ്രതിഷേധവുമായി എത്തിയതുമുതൽ തന്‍റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചെന്ന് പ്രതിഷേധക്കാരിൽ ഒരാൾ ഇന്ത്യ ടുഡെയോട് പറഞ്ഞു. റിപബ്ലിക് ദിനത്തിൽ ദേശീയ പതാകയെ കർഷകർ അപമാനിച്ചുവെന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു.
നവംബർ 28 മുതൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലെ സിംഘു, ഗാസിപൂർ, ടിക്രി അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്. റിപബ്ലിക് ദിനത്തിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ റാലിയിൽ പരക്കെ അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാർ സമരം ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനും ശ്രമിച്ചു. അക്രമം നടത്തിയത് പ്രതിഷേധിക്കുന്ന കർഷകർ അല്ലെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.