ലോക്ഡൗണിലും വ്യാപാരികളെ വിടാതെ നികുതി വകുപ്പ്
text_fieldsകൊച്ചി: അഞ്ചുവർഷം മുമ്പത്തെ മൂല്യവർധിത നികുതി (വാറ്റ്) നിർണയത്തിലെ അപാകതകളുടെ പ േരിൽ ലോക്ഡൗണിനിടയിലും വ്യാപാരികളെ വിടാതെ നികുതി വകുപ്പ്. വ്യാപാര മേഖല നിശ്ചലമാ യിരിക്കെ 2013-14ലെ വാറ്റ് നിർണയവുമായി ബന്ധപ്പെട്ട് 1483 വ്യാപാരികൾക്കാണ് തിരക്കിട്ട് നോട്ടീസ് നൽകുന്നത്.
അഞ്ചു വർഷത്തോളം ഫയലുകളിൽ നടപടി എടുക്കാതിരുന്ന ഉദ്യോ ഗസ്ഥർ ദുരിതകാലത്ത് വ്യാപാരികളെ വേട്ടയാടുന്നു എന്നാണ് വിമർശനം. 2013-14 സാമ്പത്തിക വർഷം വാറ്റിെൻറ അടിസ്ഥാനത്തിൽ വ്യാപാരികൾ സമർപ്പിച്ച ഓഡിറ്റ് കണക്ക്, റിട്ടേണുകൾ, മൊത്തവിതരണക്കാരിൽനിന്ന് വ്യാപാരികൾ വാങ്ങുകയും വിൽക്കുകയും ചെയ്ത ഉൽപന്നങ്ങളുടെ ബില്ലുകൾ എന്നിവയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച് വ്യാപാരികൾക്ക് നോട്ടീസ് അയച്ചിരുന്നു.
ഇതിനു അവർ നൽകിയ മറുപടിയിൽ അവ്യക്തതയുണ്ടെങ്കിൽ നികുതി വകുപ്പ് അന്തിമ നികുതി നിർണയത്തിനു മുന്നോടിയായ (പ്രീഅസസ്മെൻറ്) നോട്ടീസ് അയച്ച് വിശദമായ കണക്കുകൾ ബോധിപ്പിക്കാൻ അവസരം നൽകണം.
ഇതും തൃപ്തികരമല്ലെങ്കിലേ ഉയർന്ന പിഴ ഈടാക്കാവൂ. എന്നാൽ, ആദ്യ നോട്ടീസിന് മറുപടി നൽകിയ 1483 വ്യാപാരികളുടെ ഫയലുകളിൽ അവസാനനിമിഷം പ്രീഅസസ്മെൻറ് നോട്ടീസ് നൽകി തിരക്കിട്ട് നികുതി നിർണയം പൂർത്തിയാക്കാനാണ് ശ്രമം. കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ സാധ്യതയുള്ളതായും പറയുന്നു.
വാറ്റ് നിയമപ്രകാരം വാർഷിക റിട്ടേൺ സമർപ്പിച്ച് അഞ്ചു വർഷത്തിനകം അപാകതകൾ പരിഹരിച്ച് നികുതി നിർണയം പൂർത്തിയാക്കണം. 2013-14ലെ കണക്കുകളിലെ അപാകതകൾ തീർക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് നോട്ടീസ് നൽകാൻ നികുതി വകുപ്പ് കമീഷണർ സർക്കുലർ ഇറക്കിയത്. ലോക്ഡൗൺ പരിഗണിച്ച് നോട്ടീസ് ഇ-മെയിൽ വഴി അയച്ചശേഷം ഉദ്യോഗസ്ഥർ നികുതിദായകരുടെ വീടുകളിലെത്തി നടപടി പൂർത്തിയാക്കാനും പരാതികളുണ്ടെങ്കിൽ ഇ-മെയിലിൽ സ്വീകരിച്ച് തീർപ്പാക്കാനുമാണ് നിർദേശം. എന്നാൽ, സ്ഥാപനങ്ങളും ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫിസുകളും അടച്ചിട്ടിരിക്കുന്നതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നോട്ടീസിനു മറുപടി നൽകുന്നത് പ്രായോഗികമല്ലെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടി നടപ്പാക്കി 33 മാസം പിന്നിട്ട സാഹചര്യത്തിൽ 2017-18 വരെയുള്ള വാറ്റ് നികുതി നിർണയം അവസാനിച്ചതായി പ്രഖ്യാപിച്ച് സർക്കുലർ പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ദക്ഷിണ മേഖല വൈസ് ചെയർമാൻ അഡ്വ. എം. ഗണേശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.