ലോക്ക്ഡൗൺ: കാര്‍ഷിക ജോലിക്ക് ഇളവ്
text_fieldsന്യൂഡല്‍ഹി: കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ‘ലോക്ഡൗണ്‍’ ചട്ടങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. റാബി വിളവെടുപ്പ് സുഗമമാക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് ഇളവ്. കൃഷിയിലും വിളവെടുപ്പിലും ഏര്‍പ്പെടുന്നവര്‍ക്കും ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
കൃഷിയിടങ്ങളിലെ ജോലികള്‍, കാര്‍ഷിക തൊഴിലാളികള്‍, അനുബന്ധ ഏജന്‍സികള്‍ എന്നിവക്ക് നിയന്ത്രണമുണ്ടാകില്ല. വള നിര്‍മാണശാല, കീടനാശിനി-വിത്ത് കടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.