Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിലും...

മഹാരാഷ്​ട്രയിലും കർണാടകയിലും ലോക്​ഡൗൺ നീട്ടി; ഡൽഹിയിലും നീട്ടിയേക്കും

text_fields
bookmark_border
മഹാരാഷ്​ട്രയിലും കർണാടകയിലും ലോക്​ഡൗൺ നീട്ടി; ഡൽഹിയിലും നീട്ടിയേക്കും
cancel

ന്യൂഡൽഹി: കോവിഡ്​ പശ്ചാത്തലത്തിൽ നിലവി​െല 21 ദിവസത്തെ ലോക്​ഡൗൺ നീട്ടി മഹാരാഷ്​ട്രയും കർണാടകയും. കർണാടകയിൽ ര ണ്ടാഴ്​ചത്തേക്ക്​ കൂടിയാണ്​ ലോക്​ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അറിയിച്ചു. ലോക്​ഡൗൺ നീട്ട​ണമെന്നാണ്​ പ്രധാനമന്ത്രി അറിയിച്ചതെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

മഹാരാഷ്​ട്രയിൽ ഏപ്രിൽ 30 വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. മഹാരാഷ്​ട്ര മുഖ്യമ​ന്ത്രി ഉദ്ധവ്​ താക്കറെയാണ്​ ഇക്കാര്യം അറിയിച്ചത്​. പശ്ചിമ ബംഗാളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്​കൂളുകൾക്ക്​ ജൂൺ 10 വരെ അവധി നൽകി.

ലോക്​ഡൗൺ നീട്ടാനുള്ള ശരിയായ തീരുമാനം പ്രധാനമന്ത്രി എടുത്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​​ കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. ലോക്ക്​ഡൗൺ നേരത്തേ നടപാക്കിയതിനാൽ മറ്റു പല വികസിത രാജ്യങ്ങ​െള അപേക്ഷിച്ച്​ ഇന്ത്യയിലെ കോവിഡ്​ നിലയിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോക്​ഡൗൺ ഒഴിവാക്കിയാൽ നമ്മുടെ നേട്ടങ്ങളെല്ലാം ഇല്ലാതാകുമെന്നും അതിനാൽ ലോക്ഡൗൺ നീട്ടുമെന്നും കെജ്​രിവാൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamaharashtracoronamalayalam newsindia newscovid 19lockdown
News Summary - Lockdown to be extended In Maharashtra and Karnataka -India news
Next Story