മരിച്ചയാളുടെ ബന്ധുക്കളെത്തിയില്ല; മതാചാരപ്രകാരം സംസ്കാരം നടത്തി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ചിക്കൻപോക്സ് ബാധിച്ച് ഡൽഹിയിൽ മരിച്ച ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയുടെ മൃതദേഹം മതാചാരപ്ര കാരം സംസ്കരിച്ച് ഡൽഹി പൊലീസ്. രാജ്യവ്യാപക ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ മരിച്ച തൊഴിലാളിയുടെ ബന്ധുക്ക ൾക്ക് മൃതദേഹം ഏറ്റുവാങ്ങുന്നതിന് എത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് മതാചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നിർവഹിച്ച് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
ഏപ്രിൽ 13ന് ആശുപത്രിയിൽ വെച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ 10 ദിവസമാണ് മോർച്ചറിയിൽ സൂക്ഷിച്ചത്. എന്നാൽ, തങ്ങൾക്ക് എത്തിച്ചേരാൻ കഴിയില്ലെന്നും മതാചാരപ്രകാരം സംസ്കാരം നടത്തണമെന്നും അറിയിച്ച് ഇയാളുടെ ഭാര്യ പൊലീസിന് കെത്തഴുതുകയായിരുന്നു.
യു.പി പൊലീസുമായി സഹകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ ഡൽഹി പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് പലയിടങ്ങളും പൂർണമായി അടച്ചിട്ടതിനാൽ മൃതദേഹം കൊണ്ടുപോകൽ സാധ്യമല്ലെന്ന മറുപടിയാണ് യു.പി പൊലീസ് നൽകിയതെന്ന് നോർത്ത് വെസ്റ്റ് ഡി.സി.പി വിജയന്ദ് ആര്യ പറഞ്ഞു.
ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ പൊലീസ്, ഇയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും ബന്ധുക്കൾക്ക് അയച്ചു നൽകുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.