Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ലോക്ക്​ഡൗൺ...

കർണാടകയിൽ ലോക്ക്​ഡൗൺ ജൂൺ 14 വരെ നീട്ടി

text_fields
bookmark_border
Yediyurappa
cancel

ബംഗളൂരു: കോവിഡ്​ വ്യാപനം നിയന്ത്രണ വിധയമല്ലാത്തതിനാൽ കർണാടകയിൽ ലോക്ക്​ഡൗൺ ജൂൺ 14ന്​ രാവിലെ ആറു വരെ നീട്ടി. സാ​േങ്കതിക ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ്​ തീരുമാനമെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ പറഞ്ഞു. ഇതോടൊപ്പം കോവിഡ്​ 19 ദുരിതാശ്വാസത്തിനായി 500 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ബുധനാഴ്​ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്​ഥരും പ​െങ്കടുത്ത കോവിഡ്​ അവലോകന യോഗത്തിന്​ പിന്നാലെയാണ്​ ലോക്ക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടിയത്​. ആദ്യഘട്ടത്തിൽ മേയ്​ 10 മുതൽ 24 വരെയും തുടർന്ന്​ ജൂൺ ഏഴുവരെയുമായിരുന്നു ലോക്ക്​ഡൗൺ പ്രഖ്യാപിച്ചിരുന്നത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ്​ ഉയർന്നുതന്നെ തുടരുന്നതാണ്​ ലോക്ക്​ഡൗൺ നീട്ടാൻ കാരണം.

കഴിഞ്ഞദിവസം 11.22 ശതമാനമാണ്​ കർണാടകയിലെ ടെസ്​റ്റ്​ പൊസിറ്റിവിറ്റി റേറ്റ്​. ഇത്​ അഞ്ചു ശതമാനത്തിലേക്ക്​ താഴുന്ന സാഹചര്യത്തിൽ മാ​ത്രം ലോക്ക്​ഡൗൺ ഇളവുകൾ അനുവദിച്ചാൽ മതിയെന്ന നിലപാടിലാണ്​ സർക്കാർ. 15,000 ത്തിന്​ മുകളിലാണ്​ കർണാടകയി​െല പ്രതിദിന കോവിഡ്​ രോഗികളു​െട എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakalockdown
News Summary - Lockdown in Karnataka extended till June 14
Next Story