ലോക്ക്ഡൗൺ നാലാഴ്ച കൂടി നീട്ടുമെന്ന് സൂചന
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങളിൽനിന്ന് സമ്മർദം ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടു ന്ന കാര്യം പരിഗണനയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുമാ യി നടത്തുന്ന യോഗത്തിലെ അഭിപ്രായം കൂടി പരിഗണിച്ച് കേന്ദ്രം ഇക്കാര്യത്തിൽ അന്തിമ തീ രുമാനമെടുക്കും.
കക്ഷിനേതാക്കളുമായി ബുധനാഴ്ച നടത്തിയ വിഡിയോ കോൺഫറൻസിൽ പ ്രധാനമന്ത്രി തന്നെയാണ് ഈ സൂചന നൽകിയത്. കോവിഡ് വ്യാപനം ‘സാമൂഹിക അടിയന്തരാവസ് ഥ’ക്ക് സമാനമായ സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത ന ടപടി കൂടിയേ തീരൂ.
ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാൻ കഴിയില്ല. സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാഴ്ചത്തെ ലോക്ഡൗൺ കാലാവധി 14ന് കഴിഞ്ഞാൽ കാര്യങ്ങൾ പഴയപടിയാവില്ല. ജീവിതം മുമ്പത്തെപ്പോലെ ആയിരിക്കില്ല. നിയന്ത്രണം നീക്കുന്നത് ദീർഘകാല പ്രക്രിയയായിരിക്കും.
ജനങ്ങളുടെ സ്വഭാവത്തിലും സാമൂഹികവും വ്യക്തിപരവുമായ കാര്യങ്ങളിലും വലിയ മാറ്റം നടക്കേണ്ടതുണ്ട് -മോദി പറഞ്ഞു.
ലോക്ഡൗൺ ഇന്നത്തെ രൂപത്തിൽ നീട്ടാനാണോ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ‘ഹോട്ട് സ്പോട്ട്’ എന്ന് വിളിക്കുന്ന കോവിഡ് തീവ്രബാധിത പ്രദേശങ്ങൾ മുദ്രവെച്ച്, മറ്റിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെ തന്നെ ചില ഇളവുകൾക്കാണ് കേന്ദ്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ലോക്ഡൗൺ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെടുേമ്പാൾതന്നെ, പരിമിതമായ പ്രവർത്തനം അനുവദിക്കണെമന്ന സമ്മർദവും കേന്ദ്രസർക്കാറിലുണ്ട്. ലോക്ഡൗൺ പിൻവലിക്കാറായില്ലെന്ന കാഴ്ചപ്പാട് ബുധനാഴ്ചത്തെ യോഗത്തിൽ പല കക്ഷിനേതാക്കളും പ്രകടിപ്പിച്ചു.
ഗുലാം നബി ആസാദ്, അധീർ രഞ്ജൻ ചൗധരി (കോൺഗ്രസ്), ശരത് പവാർ (എൻ.സി.പി), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ കോൺഗ്രസ്), ടി.ആർ ബാലു (ഡി.എം.കെ), എളമരം കരീം (സി.പി.എം), രാംഗോപാൽ യാദവ് (സമാജ്വാദി പാർട്ടി), സതീഷ് മിശ്ര (ബി.എസ്.പി), ചിരാഗ് പാസ്വാൻ (ലോക് ജൻശക്തി പാർട്ടി), പിനാകി മിശ്ര (ബി.ജെ.ഡി) തുടങ്ങിയവർ പങ്കെടുത്തു. ലോക്ഡൗൺ നീട്ടുന്നതിനോട് മിക്ക പാർട്ടികളും യോജിച്ചതായി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കുന്നതും പൊതുഗതാഗതം പുനരാരംഭിക്കുന്നതും ഏതാനും ആഴ്ചത്തേക്കു കൂടി അനുവദിക്കാൻ പാടില്ലെന്നാണ് മന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.