വാടകക്കെടുത്ത ട്രക്കും ഒരു ലോഡ് സവാളയും; ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് നാട്ടിലെത്തിയതിങ്ങനെ
text_fieldsഅലഹാബാദ്: ലോക്ഡൗണിൽ മുംബൈയിൽനിന്നും അലഹബാദിലെ വീട്ടിലെത്താൻ എന്തുചെയ്യും. 25 ടൺ സവാള വാങ്ങി ഒരു ട്രക്ക് വ ാടകക്കെടുത്ത് നാട്ടിലേക്കു പോരുമെന്നാണ് അലഹാബാദ് സ്വദേശിയുടെ ഉത്തരം. മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ് യുന്ന യുവാവ് പ്രേം മൂർത്തി പാണ്ഡെ ലോക്ഡൗണിൽ മുംബൈയിൽ കുടുങ്ങുകയായിരുന്നു.
ലോക്ഡൗണിെൻറ ആദ്യ ഘട്ടത ്തിൽ മുംബൈയിൽതന്നെ താമസിച്ചു. എന്നാൽ ലോക്ഡൗൺ നീട്ടിയതോടെയും പ്രദേശത്ത് കോവിഡ് രോഗം വ്യാപിച്ചതോടെയും മുംബൈയിൽ താമസിക്കാൻ കഴിയാത്ത നിലയിലായി. ആസാദ് നഗറിലെ അന്തേരിയിലാണ് യുവാവ് താമസിച്ചിരുന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് കോവിഡ് ബാധയും പടർന്നുപിടിച്ചു. ലോക്ഡൗൺ മൂലം ബസ്, ട്രെയിൻ, വിമാനം എന്നിവ സർവിസ് നിർത്തിയതോടെ മറ്റു വഴികളൊന്നും ഇല്ലാതായി.
കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഇനിയും നീട്ടിയേക്കുമെന്ന ഉൗഹത്തിൽ നാട്ടിലെത്താൻ വഴി അന്വേഷിച്ചുകൊണ്ടിരുന്നു. ഈ സമയത്താണ് ലോക്ഡൗണിൽ അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളെ കടത്തിവിടുന്നുണ്ടെന്ന് മനസിലാക്കിയത്. ഇതോടെ ആദ്യഘട്ടമായി ഏപ്രിൽ 17ന് ഒരു മിനി ട്രക്ക് വാടകക്കെടുത്തു. അവിടെനിന്ന് നാസിക്കിലെത്തി 10,000 രൂപയുടെ തണ്ണിമത്തൻ വാങ്ങി മുംബൈയിൽ എത്തിച്ചു.
ഇതോടെ നാസിക്കിലെ പിമ്പാൽഗൺ സവാളക്ക് പേരു കേട്ട മാർക്കറ്റാണെന്ന് പാണ്ഡെ മനസിലാക്കി. അവിടെനിന്നും ഒരു കിലോക്ക് 9.10 രൂപ നിരക്കിൽ 25,520 കിലോ സവാള വാങ്ങി. അവിടെനിന്ന് മെറ്റാരു ട്രക്ക് വാടകക്ക് എടുത്ത് 1200 കിലോമീറ്റർ അകലെയുള്ള അലഹാബാദിലേക്ക് തിരിച്ചു. ഏപ്രിൽ 20 ന് നാസിക്കിൽ നിന്നും പുറപ്പെട്ട ട്രക്ക് ഏപ്രിൽ 23ന് മുണ്ടേര മാർക്കറ്റിൽ എത്തി. അവിടത്തെ മാർക്കറ്റിൽ ആരും സവാള വാങ്ങാൻ തയാറായിരുന്നില്ല. തുടർന്നു സമീപത്തെ തന്നെ മറ്റൊരു ഗ്രാമീണ മാർക്കറ്റിലേക്ക് വണ്ടിയെത്തിച്ചു. നല്ല വിലകൊടുത്ത് സവാള വാങ്ങാൻ ആളെത്തുമെന്ന വിശ്വാസത്തിലാണ് പാെണ്ഡ. അലഹാബാദിലെത്തിയതിന് ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ആരോഗ്യ പ്രവർത്തകരെത്തി മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.