ലോക് ഡൗണിന് പുല്ലുവില; യോഗിയും സംഘവും അയോധ്യയിൽ
text_fieldsഅയോധ്യ: കോവിഡ്-19 വ്യാപനത്തിനെതിരെ രാജ്യം കനത്ത നിയന്ത്രണത്തിൽ അമർന്നപ്പോൾ, എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രനിർമാണം തകൃതി. ക്ഷേത്രനിർമാണം സുഗമമാക്കുന്നതിന് രാംലല്ല പ്രതിഷ്ഠ താൽക്കാലികമായി മാറ്റിസ്ഥാപിക്കുന്ന ചടങ്ങിൽ ആദിത്യനാഥിനൊപ്പം മുതിർന്ന ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളും പങ്കെടുത്തു. രാം മന്ദിർ ട്രസ്റ്റ് സെക്രട്ടറി ചംപത് റായിക്കൊപ്പം പ്രത്യേക പ്രാർഥനയിലും മുഖ്യമന്ത്രി പങ്കെടുത്തു.
9.5 കി.ഗ്രാം തൂക്കംവരുന്ന വെള്ളിസിംഹാസനത്തിലാണ് പ്രതിഷ്ഠ സ്ഥാപിച്ചത്. ക്ഷേത്രനിർമാണം പൂർത്തിയാകുന്നതുവരെ പ്രതിഷ്ഠ പുതിയ സ്ഥലത്താണുണ്ടാവുക. ക്ഷേത്രനിർമാണത്തിന് വ്യക്തിഗതമായി ആദിത്യനാഥ് 11 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തു. തിങ്കളാഴ്ച തുടങ്ങിയ പ്രതിഷ്ഠമാറ്റ ചടങ്ങ് ബുധനാഴ്ച പൂർത്തിയായി.
अयोध्या करती है आह्वान...
— Yogi Adityanath (@myogiadityanath) March 25, 2020
भव्य राम मंदिर के निर्माण का पहला चरण आज सम्पन्न हुआ, मर्यादा पुरुषोत्तम प्रभु श्री राम त्रिपाल से नए आसन पर विराजमान...
मानस भवन के पास एक अस्थायी ढांचे में 'रामलला' की मूर्ति को स्थानांतरित किया।
भव्य मंदिर के निर्माण हेतु ₹11 लाख का चेक भेंट किया। pic.twitter.com/PWiAX8BQRR
കോവിഡ് നിയന്ത്രണങ്ങൾ മുൻനിർത്തി പൊതുജനങ്ങളെ ചടങ്ങിൽ പങ്കെടുപ്പിച്ചില്ലെങ്കിലും ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. ഇത് പ്രതിപക്ഷത്തിെൻറ കടുത്ത വിമർശനത്തിന് ഇടയാക്കി.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജനം ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും പോകരുതെന്ന് നിർദേശിക്കുന്ന മുഖ്യമന്ത്രിതന്നെ ക്ഷേത്രനിർമാണവുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് സമാജ്വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തം പറഞ്ഞു. ആദിത്യനാഥ് പറയുന്നതല്ല പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.