ലോക്ഡൗൺ 37,000 മുതൽ 78,000 കോവിഡ് മരണങ്ങൾ തടഞ്ഞു - കേന്ദ്ര ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ കോവിഡ് അതിവ്യാപനം തടഞ്ഞുവെന്ന് കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ. ലോക്ഡൗണിലൂടെ 14 ലക്ഷം മുതൽ 29 ലക്ഷം കോവിഡ് കേസുകളും 37,000 മുതൽ 78,000 കോവിഡ് മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു.
നാല് മാസത്തെ ലോക്ഡൗൺ ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതും മനുഷ്യവിഭവശേഷി കൂട്ടുന്നതിനും പി.പി.ഇ. കിറ്റ്, എൻ-95 മാസ്ക്, വെൻറിലേറ്ററുകൾ തുടങ്ങിയ ഉത്‌പാദിപ്പിക്കാനുമായാണ് ചെലവഴിച്ചത്. മാർച്ചിൽ ഉണ്ടായതിനേക്കാൾ എത്രയോ മടങ്ങ് ഐസോലേഷൻ , ഐ.സി.യു സൗകര്യങ്ങൾ വർധിപ്പിച്ചു. പി.പി.ഇ കിറ്റ് അടക്കമുള്ള ഉപകരണങ്ങൾ കയറ്റുമതി ചെയ്യാവുന്ന ഘട്ടത്തിൽ രാജ്യമെത്തിയെന്നും ഹർഷ് വർധൻ പറഞ്ഞു.
ലോകാരോഗ്യ സംഘടന നിർദേശിച്ചതിലും ഉയർന്ന തോതിൽ കോവിഡ് പരിശോധനകൾ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതയിൽ രാജ്യം സ്വയം പര്യാപ്ത നേടി. ഒരു ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി നൽകി. കോവിഡ് രോഗമുക്തി നിരക്ക് വർധിപ്പിക്കാനും മരണനിരക്ക് കുറക്കാനും കഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.