Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:15 AM IST Updated On
date_range 6 Aug 2021 11:15 AM ISTവാരാന്ത്യങ്ങളിൽ കുക്കെ, ധർമസ്ഥല ക്ഷേത്രങ്ങളിൽ പ്രവേശനമില്ല
text_fieldsbookmark_border
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്രം, ധർമസ്ഥല ക്ഷേത്രം എന്നിവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് നിയന്ത്രണമേർപ്പെടുത്തി.
ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ൈവകീട്ട് ഏഴുവരെയാണ് ഭക്തർക്ക് പ്രവേശനം.
വാരാന്ത്യങ്ങളിൽ ഭക്തരില്ലാതെ പൂജാരി മാത്രം കർമങ്ങൾ ചെയ്യും. ക്ഷേത്രപരിസരങ്ങളിൽ താമസിക്കുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story