കോവിഡിനൊപ്പം ഡൽഹിയിൽ വെട്ടുകിളി ഭീതിയും; കനത്ത ജാഗ്രത നിർദേശം
text_fields
ന്യൂഡൽഹി: കോവിഡിനൊപ്പം ഡൽഹിയിൽ വെട്ടുകിളി ഭീതിയും ഉയർന്നതോടെ കനത്ത ജാഗ്രത നിർേദശം പുറെപ്പടുവിച്ചു. ശനിയാഴ്ച ഡൽഹിയിലെ അതിർത്തി പ്രദേശമായ ഗുരുഗ്രാമിൽ വെട്ടുകിളികൾ എത്തിയിരുന്നു. കൂടാതെ ഫരീദാബാദിലും വെട്ടുകിളികൾ നാശം വിതച്ചു. ആയിരക്കണക്കിന് വെട്ടുകിളികളാണ് ഗുരുഗ്രാമിലെ ആകാശത്ത് ശനിയാഴ്ച പറന്നുനടന്നത്.
വെട്ടുകിളി ആക്രമണ ഭീഷണി ഉയർന്നതോടെവിമാന പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. ഡൽഹി ട്രാഫിക് കൺട്രോളറാണ് മുന്നറിയിപ്പ് നൽകിയത്. ടേക്ക്ഓഫിെൻറയും ലാന്ഡിങിെൻറയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിർദേശം.
അതേസമയം വെട്ടുകിളി വൻനാശമുണ്ടാക്കിയ സംസ്ഥാനങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇത് ഫലപ്രദമാണെന്നും കേന്ദ്ര കാർഷിക മന്ത്രാലയം പ്രതികരിച്ചു. മേയ് മുതലാണ് ഉത്തരേന്ത്യയിൽ വെട്ടുകിളി ആക്രമണം രൂക്ഷമായത്.
ഇന്നലെ രാവിലെയാണ് വെട്ടുകിളി കൂട്ടം ഗുരുഗ്രാമിൽ എത്തിയത്. പടിഞ്ഞാറ് കിഴക്ക് ദിശയിൽ ആയി പല വഴിക്കായാണ് ഇവ നീങ്ങുന്നത്. ദക്ഷിണ ഡൽഹിയിലെ അസോള ഭട്ടിയിൽ വെട്ടുകിളികൾ എത്തി. വെട്ടുകിളികൾ സംസ്ഥാനത്ത് നാശം വിതക്കാൻ സാധ്യതയുള്ളതിനാൽ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അതിർത്തി ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി.
ഡൽഹിലേക്ക് ഇവ പ്രവേശിച്ചു കഴിഞ്ഞാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകി. വാതിലുകളും ജനലുകളും അടച്ചിടണം, വലിയ ശബ്ദങ്ങൾ ഉണ്ടാക്കാൻ ഉള്ള സംവിധാനങ്ങൾ സജ്ജമാക്കണം, കൃഷിയിടങ്ങളിൽ കീടനാശിനികൾ തളിക്കാനുള്ള ഉപകരണങ്ങൾ ഒരുക്കി വയ്ക്കണം തുടങ്ങിയവ നിർദേശങ്ങളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.