Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ ബഹളം;...

പ്രതിപക്ഷ ബഹളം; ലോക്​സഭ ഏപ്രിൽ രണ്ടുവരെ പിരിഞ്ഞു 

text_fields
bookmark_border
പ്രതിപക്ഷ ബഹളം; ലോക്​സഭ ഏപ്രിൽ രണ്ടുവരെ പിരിഞ്ഞു 
cancel

ന്യൂഡൽഹി: പ്രതിപക്ഷ ബഹളം മൂലം തുടർച്ചയായി 17 ാം ദിവസവും ലോക്​സഭ പിരിഞ്ഞു. ഏപ്രിൽ രണ്ടുവരെയാണ്​ സഭ പിരിഞ്ഞത്​. രാവിലെ സഭ തുടങ്ങിയതു മുതൽ തങ്ങൾക്ക്​ നീതി ലഭ്യമാകണമെന്ന്​ ആവശ്യപ്പെട്ട്​ എ.​െഎ.എ.ഡി.എം.കെ എം.പിമാർ ബഹളം ആരംഭിച്ചു. കവേരി മാനേജ്​മ​​െൻറ്​ ബോർഡ്​ വിഷയത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. 

അവിശ്വാസ പ്രമേയം സഭയിൽ ചർച്ചക്കെടുക്കണമെന്നത്​ ത​​​െൻറ കടമയായിരുന്നുവെന്ന്​ സ്​പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. എന്നാൽ അച്ചടക്ക രഹിതമായ സഭയിൽ തനിക്ക്​ അതിന്​ സാധിച്ചില്ലെന്നും സ്​പീക്കർ പറഞ്ഞു. പാർലമ​​െൻറ്​ നടപടികൾ തടസപ്പെടുത്തുന്നത്​ കോൺഗ്രസാണെന്ന്​ ബി.ജെ.പി നേതാവ്​ ആനന്ദ്​ കുമാർ കുറ്റപ്പെടുത്തി. നേരത്തെ, ബഹളം മൂലം കുറച്ച്​ സമയത്തേക്ക്​ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. പുനരാരംഭിച്ചപ്പോഴും ബഹളം തുടർന്നതിനാലാണ്​ സഭ പിരിഞ്ഞത്​. 

സഭക്ക്​ പുറത്തും എ.​െഎ.എ.ഡി.എം.കെ എം.പിമാർ പ്രതിഷേധിച്ചു. ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ ടി.ഡി.പി എം.പജിമാരും അസം വനിതാ സർവകലാശാല അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ അസം എം.പിമാരും പാർലമ​​െൻറിനു പുറത്ത്​ പ്രതിഷേധിച്ചു. രാജ്യസഭയിൽ വിരമിക്കുന്ന അംഗങ്ങൾക്ക്​ യാത്രയയപ്പ്​ കഴിഞ്ഞു. പാർലമ​​െൻറ്​ ബജറ്റ്​ സമ്മേളനം ഏപ്രിൽ ആറിന്​ അവസാനിക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentlok sabhamalayalam news
News Summary - Lok Sabha Adjourned to april 2 -India News
Next Story