ലോക്സഭ പിരിയുന്നു; സി.എ.ജി റിപ്പോർട്ടിൽ ഒളിച്ചുകളിച്ച് സർക്കാർ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച സി.എ.ജി റിപ്പോർട്ടിന്മേൽ പാർലമെൻ റിൽ ചെറിയ ചർച്ചക്കുേപാലും ഇടമില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമർപ്പിച്ച റ ിപ്പോർട്ട് പാർലമെൻറ് സമ്മേളനത്തിെൻറ അവസാന ദിവസം മാത്രം സഭയുടെ മേശപ്പുറത്ത ു വെച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച റിപ്പോർട്ട് പാർലമെൻറിൽ വെ ക്കാനായിരുന്നു ആദ്യ നീക്കം.
റഫാൽ ഇടപാടിെൻറ കാതലായ വിഷയങ്ങളിലേക്ക് സി.എ.ജി റി പ്പോർട്ട് കടന്നിട്ടില്ല. എന്നാൽ, അത്തരമൊരു റിപ്പോർട്ടുപോലും സഭാതലത്തിൽ ചർച്ചക്ക് ഇടയാക്കാത്ത വിധമാണ് സർക്കാർ കരുനീക്കം. നടപ്പു ലോക്സഭയുടെ അവസാന സമ്മേളനദിനമാണ് ബുധനാഴ്ച. പാർലമെൻറിൽ വെക്കുന്ന റിപ്പോർട്ടിന്മേൽ തെരഞ്ഞെടുപ്പിനുമുമ്പ് തുടർനടപടികളൊന്നും ഉണ്ടാവില്ല. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയും ഇല്ലാതെ റിപ്പോർട്ട് തെരഞ്ഞെടുപ്പു കഴിയുന്നതുവരെ അലമാരയിൽ ഭദ്രം. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലവിധത്തിൽ കുരുക്കിലാക്കുന്ന വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ, പല്ലും നഖവുമില്ലാത്ത റിപ്പോർട്ട് പാർലമെൻറിൽ വെക്കുന്നത് പ്രതിപക്ഷപാർട്ടികൾ കാര്യമായി എടുക്കുന്നുമില്ല.
സംയുക്ത പാർലമെൻററി സമിതി (െജ.പി.സി) അന്വേഷണം വേണമെന്ന ആവശ്യത്തിലൂന്നി നിൽക്കുകയാണ് പ്രതിപക്ഷം. ജെ.പി.സി ആവശ്യമുന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. സർക്കാർ മനോഭാവത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി.
ചൗക്കീദാർ ഒാഡിറ്റർ ജനറൽ റിപ്പോർട്ടാണ് പാർലമെൻറിലേക്ക് എത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. റിപ്പോർട്ട് എഴുതി, ഒാഡിറ്റ് ചെയ്തത് ചൗക്കീദാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ആരോപിച്ചു. സി.എ.ജി രാജീവ് മഹർഷി പദവി ഒഴിയണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചു.
റഫാൽ ഇടപാടിെൻറ ഘട്ടത്തിൽ ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മഹർഷി അതേ ഇടപാട് ഒാഡിറ്റ് ചെയ്യുന്ന സി.എ.ജിയുടെ തലപ്പത്ത് ഇരിക്കുന്നത് പൊതുതാൽപര്യത്തിന് നിരക്കുന്നതല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനു തൊട്ടുപിറ്റേന്ന്, 2017 ആഗസ്റ്റ് 31ന് മോദിസർക്കാർ രാജീവ് മഹർഷിയെ സി.എ.ജിയാക്കിയ കാര്യവും അവർ ചൂണ്ടിക്കാട്ടി. ബി.ജെ.പി പശ്ചാത്തലമുള്ള െഎ.എ.എസ് ഒാഫിസറായിരുന്നു രാജീവ് മഹർഷിയെന്ന വിവരങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.