ധനബിൽ ചർച്ചയില്ലാതെ പാസാക്കി; പാർലമെൻറ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
text_fieldsന്യൂഡൽഹി: ബജറ്റ് സെഷൻ അവസാനിക്കാൻ രണ്ടാഴ്ചയോളം ശേഷിക്കെ പാർലമെൻറ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചർച്ച നടത്താതെ ധനബിൽ പാസാക്കിയാണ് പാർലമെൻറ് പിരിഞ്ഞത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് അസാധാരണ നടപടികൾ.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സാഹചര്യം നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെയാണ് ധനബിൽ പാസാക്കിയത്. ധനബില്ലിനെ ഞങ്ങൾ പിന്തുണക്കാം, പക്ഷേ രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് കോൺഗ്രസിെൻറ സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ ധനമന്ത്രി ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.
തി ങ്കളാഴ്ച ഉച്ചക്ക് 2 നാണ് സമ്മേളനം തുടങ്ങിയത്. 11 മണിക്ക് തുടങ്ങേണ്ടിയിരുന്ന സമ്മേളനം പ്രത്യേക സാഹചര്യം പരിഗണിച്ച് വൈകുകയായിരുന്നു. അസാധാരണ സാഹചര്യം ചൂണ്ടികാട്ടി ചർച്ചകളൊന്നും നടത്താതെ ശബ്ദവോേട്ടാടെയാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധനബിൽ സമ്മേളനത്തിൽ പാസാക്കിയത്. എന്നാൽ, ബില്ലിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ ചർച്ച ചെയാനുള്ള അവസരം സഭക്ക് കിട്ടിയിട്ടില്ലെന്ന് കേരളത്തിൽ നിന്നുള്ള എൻ.കെ പ്രേമചന്ദ്രൻ എം.പി ചൂണ്ടികാട്ടി. പ്രതിപക്ഷത്തിെൻറ ആവശ്യങ്ങളോ നിർദേശങ്ങളോ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് സെഷെൻറ രണ്ടാം ഘട്ടമായി സഭാ സമ്മേളനം തുടങ്ങിയത് മാർച് രണ്ടിനാണ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർക്കശമാക്കുന്ന സാഹചര്യത്തിലാണ് സഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ച് പിരിയുന്നത്. തൃണമൂൽ കോൺഗ്രസ് പോലുള്ള ചില പ്രതിപക്ഷ കക്ഷികളും സമ്മേളനം മാറ്റിവെക്കാൻ ആവശ്യെപ്പട്ടിട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.