Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ മാറ്റം: ഇരു...

നോട്ട്​ മാറ്റം: ഇരു സഭകളും ഇന്നത്തേക്ക്​ പിരിഞ്ഞു

text_fields
bookmark_border
നോട്ട്​ മാറ്റം: ഇരു സഭകളും ഇന്നത്തേക്ക്​ പിരിഞ്ഞു
cancel

ന്യൂഡൽഹി: നോട്ട്​ ​അസാധുവാക്കൽ വിഷയം പാർലമെൻറി​െൻറ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ ലോക്​സഭയും രാജ്യസഭയും ഇന്നത്തേക്ക്​ പിരിഞ്ഞു. സഭയിൽ നടപടികൾ നിർത്തിവെച്ച്​ നോട്ട്​ മാറ്റം ചർച്ചചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം​ ലോക്​സഭയിൽ അടിയന്തര പ്രമേയത്തിന്​ അനുമതി തേടി. സഭ സമ്മേളിച്ചതു മുതൽ ചർച്ച ചെയ്യുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയത്തിന്​ അനുമതി നൽകാനാവില്ലെന്ന്​ സ്​പീക്കർ സുമിത്രാമഹാജൻ അറിയിച്ചു. പ്രമേയത്തിന്​ അനുമതി നിഷേധിച്ചതിനെ തുടർന്ന്​ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്​തു.

നോട്ടുമാറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി വിശദീകരണം നൽകണമെന്ന്​ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. നോട്ട്​ പിൻവലിച്ച തീരുമാനത്തിൽ ദുരിതത്തിലായത്​ പാവപ്പെട്ടവരാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സഭയിൽ ബഹളമുണ്ടാക്കി പ്രതിപക്ഷം ചർച്ചയിൽ നിന്ന്​ ഒഴിഞ്ഞുമാറുകയാണെന്ന്​ പാർലമെൻററി കാര്യമന്ത്രി ആനന്ദ്​ കുമാർ ആരോപിച്ചു. ഇതേതുടർന്ന്​ പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽ നിന്നിറങ്ങി പ്രതിഷേധിച്ചു. സഭാ നടപടികൾ പൂർണമായും തടസപ്പെട്ടതിനെ തുടർന്ന്​ ലോക്​സഭ ഇന്നത്തേക്ക്​ പിരിഞ്ഞതായി സ്​പീക്കർ അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രി സാമ്പത്തിക അടിയന്തരാവസ്ഥയാണ്​ പ്രഖ്യാപിച്ചിരിക്കുന്നതെന്ന്​ ബി.എസ്​.പി നേതാവ്​ മായാവതി രാജ്യസഭയിൽ ആരോപിച്ചു. ജനങ്ങൾ ബാങ്കിനു മുന്നിലെ വരികളിൽ നിന്ന്​ മരിച്ച്​ വീഴുകയാണെന്നും മായാവതി പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ രാജ്യസഭ ഇന്നത്തേക്ക്​ പിരിഞ്ഞു.

നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ ചർച്ചയാണ്​ പ്രതിപക്ഷം ആവശ്യപ്പെട്ടത്​. ചർച്ചക്ക്​ തയാറാണെന്നും അത്​ ആരംഭിച്ചു കഴിഞ്ഞുവെന്നും​ മുക്താർ അബ്ബാസ്​ നഖ്​വി പറഞ്ഞു.  പ്രതിപക്ഷത്തിന്​ ചർച്ച തന്നെയാണാവശ്യം. എന്നാൽ പ്രധാനമന്ത്രി സഭയിലെത്തി എം.പിമാരുടെ അഭിപ്രായം കേൾക്കാൻ തയാറാകണമെന്ന്​ ഗുലാം നബി ആവശ്യപ്പെട്ടു. ​പ്രധാനമന്ത്രി സഭയിലെത്തണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷം വീണ്ടും ബഹളമുണ്ടാക്കിയതിനെ തുടർന്ന്​ സഭ വീണ്ടും നിർത്തിവെക്കുകയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhalok sabhademonetisation
News Summary - Lok Sabha adjourned till tomorrow
Next Story