എതിർപ്പ് ബാക്കി: വ്യവസായബന്ധ ചട്ടം ലോക്സഭയിൽ
text_fieldsന്യൂഡൽഹി: വ്യവസായ നടത്തിപ്പ് എളുപ്പമാക്കാൻപാകത്തിൽ തൊഴിൽ അവകാശങ്ങളിൽ പൊളി ച്ചെഴുത്തുമായി വ്യവസായബന്ധ കോഡ് ലോക്സഭയിൽ. ട്രേഡ് യൂനിയനുകളുടെ എതിർപ്പ് നിലനിൽെക്ക, തൊഴിൽമന്ത്രി സന്തോഷ് ഗങ്വാറാണ് ബിൽ അവതരിപ്പിച്ചത്.
ഇടതു പാർട ്ടികൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബിൽ വിശദപഠനത്തിന് പാർലമെൻറിെൻറ സ്ഥിരംസ മിതിക്ക് വിടണമെന്ന് മറ്റു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
1926ലെ ട്രേഡ് യൂനി യൻ നിയമം, 1946ലെ വ്യവസായ തൊഴിൽ നിയമം, 1947ലെ വ്യവസായ തർക്ക നിയമം എന്നിവക്കു പകരമുള്ളത ാണ് പുതിയ നിയമനിർമാണം. തൊഴിൽ മേഖലയിലെ പരിഷ്ക്കാര ഭാഗമായി 44 തൊഴിൽ നിയമങ്ങൾ വേതനം, വ്യവസായ ബന്ധം, സാമൂഹിക-ആരോഗ്യ സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ നാലു ചട്ടങ്ങളിലായി ഒതുക്കിവരുകയാണ് സർക്കാർ. അതിൽ മൂന്നെണ്ണമാണ് ഇതിനകം മന്ത്രിസഭ അംഗീകരിച്ചത്. തൊഴിൽ വേതന ചട്ടം കഴിഞ്ഞ ആഗസ്റ്റിൽ പാർലമെൻറ് പാസാക്കി. തൊഴിലിട സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ നേരേത്ത അവതരിപ്പിച്ചെങ്കിലൂം തൊഴിൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിഗണനയിലാണ്. കഴിഞ്ഞയാഴ്ചയാണ് വ്യവസായ ബന്ധ ചട്ടം മന്ത്രിസഭ അംഗീകരിച്ചത്.
‘ഹയർ ആൻഡ് ഫയർ’ നയത്തിലേക്ക് തൊഴിൽമേഖലയെ മാറ്റുന്നതാണ് വ്യവസായ ബന്ധ ചട്ടം. ആവശ്യമനുസരിച്ച് തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്താൻ തൊഴിലുടമക്ക് എളുപ്പമാകും. എങ്കിൽക്കൂടി, വ്യവസായ നടത്തിപ്പ് എളുപ്പമാകുേമ്പാൾ കൂടുതൽ സംരംഭങ്ങൾ വരുമെന്നും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നുമാണ് സർക്കാർ വാദം.
സ്ഥിരംതൊഴിൽ അല്ല; നിശ്ചിതകാല തൊഴിൽ
- ‘സ്ഥിരം തൊഴിൽ’ എന്നതിനു പകരം ‘നിശ്ചിതകാല കരാർ തൊഴിൽ’ എന്നതിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കുകയാണ് വ്യവസായബന്ധ ചട്ടം. സ്ഥിരം ജീവനക്കാർക്കു കിട്ടുന്ന സാമൂഹിക സുരക്ഷ, വേതനം തുടങ്ങിയവ നിശ്ചിതകാല തൊഴിലിനും കിട്ടുമെന്നാണ് സർക്കാർ വാഗ്ദാനം. നിശ്ചിതകാല തൊഴിൽ കാലാവധി പൂർത്തിയാക്കുന്ന മുറക്ക് തൊഴിലാളിയുടെ സേവനം അവസാനിപ്പിച്ചാൽ പിരിച്ചുവിടലായി കണക്കാക്കില്ല.
- കൂട്ട കാഷ്വൽ ലീവും ഇനി പണിമുടക്കാണ്. അത്തരത്തിൽ പണിമുടക്ക് നിർവചനത്തിൽ ഭേദഗതി വരുത്തി. പണിമുടക്ക്, സമരം, ലോക്കൗട്ട് എന്നിവക്ക് ചുരുങ്ങിയത് 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം. ഖനി, ഫാക്ടറി, തോട്ടം മേഖലയിലെ 100ലേെറ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങൾ ലേ ഓഫ്, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ എന്നിവക്ക് സർക്കാറിെൻറ മുൻകൂർ അനുമതി വേണം. ഇക്കാര്യത്തിൽ തൊഴിലാളികളുടെ ചുരുങ്ങിയ എണ്ണം സർക്കാറിന് നിശ്ചയിക്കാം.
- തൊഴിൽസ്ഥാപനത്തിലെ 75 ശതമാനം തൊഴിലാളികളുടെ പിന്തുണയുള്ള യൂനിയനു മാത്രം അംഗീകാരം. തൊഴിലുടമയുമായി ചർച്ചക്ക് ഈ യൂനിയനു മാത്രം അവകാശം. പല യൂനിയനുകൾ ഉണ്ടെങ്കിൽ, അവർക്കിടയിൽ 75 ശതമാനം ജീവനക്കാരുടെ പിന്തുണയുള്ള യൂനിയൻ എന്നതാണ് ഇതിന് മാനദണ്ഡം. അത്രയും പിന്തുണയുള്ള യൂനിയൻ ഇല്ലെങ്കിൽ ഒത്തുതീർപ്പു ചർച്ചാസമിതി പ്രത്യേകമായി രൂപവത്കരിക്കും. ചുരുങ്ങിയത് ഏഴുപേരുണ്ടെങ്കിൽ ട്രേഡ് യൂനിയൻ രൂപവത്കരിക്കാം. എന്നാൽ സ്ഥാപനത്തിലെ ജീവനക്കാരുടെ 10 ശതമാനത്തിൽ കുറയരുത്.
- അനുരഞ്ജനത്തിനായുള്ള ഓഫിസറുടെ തീരുമാനത്തിനെതിരായ പരാതികളിൽ തീർപ്പുകൽപിക്കാൻ വ്യവസായ ൈട്രബ്യൂണൽ. അന്വേഷണ സമിതി, ലേബർ കോടതി എന്നിവക്ക് പകരമാണിത്. ഏകാംഗ ലേബർ കോടതി, വ്യവസായ ൈട്രബ്യൂണൽ എന്നിവക്കു പകരം ൈട്രബ്യൂണലിന് രണ്ട് അംഗങ്ങൾ. ൈട്രബ്യൂണൽ ഉത്തരവ് സിവിൽ കോടതി ഉത്തരവിന് തുല്യം.
- പ്രതിമാസം 15,000 രൂപവരെ കിട്ടുന്ന സൂപ്പർവൈസർമാരും ‘വർക്കർ’ വിഭാഗത്തിൽ. ഇപ്പോഴത് 10,000 ആണ്. സ്ഥാപനത്തിലെ പരാതി പരിഹാര സമിതിയിലെ അംഗസംഖ്യ ആറിൽ നിന്ന് 10 ആക്കി. പിരിച്ചുവിടുന്ന തൊഴിലാളിക്ക് പരിശീലനം നൽകാൻ പുനർനൈപുണ്യ നിധി ഉണ്ടാക്കണം. പിരിച്ചുവിട്ട് 45 ദിവസത്തിനകം തൊഴിലാളിക്ക് 15 ദിവസ വേതനം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.