ലോക്സഭ: കന്യാകുമാരിയിൽ കോൺഗ്രസ്; ആന്ധ്രയിൽ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോയി
text_fieldsന്യൂഡൽഹി: കേരളത്തിലെ മലപ്പുറത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ ലോക്സഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതി ലോക സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥി എം. ഗുരുമൂർത്തി തെലുഗുദേശം പാർട്ടി (ടി.ഡി.പി) സ്ഥാനാർഥിയും മുൻ കേന്ദ്ര മന്ത്രിയുമായ പനബക ലക്ഷ്മിയെ 2.70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
മണ്ഡലത്തിൽ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല. റിട്ട. ഐ.എ.എസ് ഓഫിസർ കെ. രത്ന പ്രഭയായിരുന്നു ബി.ജെ.പി സ്ഥാനാർഥി. 5.16 ശതമാനം വോട്ടുകൾ മാത്രമാണ് ബി.ജെ.പി നേടിയത്.വൈ.എസ്.ആറിെൻറ എം. ബാലി ദുർഗപ്രസാദ് റാവു കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന കർണാടകയിലെ ബൽഗാം ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സതീഷ് ജാർക്കിഹോളിയെ ബി.ജെ.പി സ്ഥാനാർഥി മംഗള സുരേഷ് അംഗദി പരാജയപ്പെടുത്തി. അന്തരിച്ച സുരേഷ് അംഗദിയുടെ ഭാര്യയാണ് മംഗള.
തമിഴ്നാട്ടിലെ കന്യാകുമാരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയ് വസന്ത് വിജയിച്ചു. 131,928 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.