ബി.ജെ.പിയെ പരിഹസിച്ച് ശിവസേന മുഖപത്രം
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 43 മണ്ഡലങ്ങളിലും വിജയിക്കുമെന ്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തെ പരിഹസിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. േവാട്ടുയന് ത്രവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ രാജ്യത്തെ 545 സീറ്റുകളിൽ മാത്രമല്ല അങ്ങ് ലണ്ടനിലു ം അമേരിക്കയിലും വരെ താമര വിരിയിക്കാമെന്ന് ‘സാമ്ന’ കളിയാക്കി. നാമനിർദേശത്തിലൂടെ ആംേഗ്ലാ ഇന്ത്യൻ വിഭാഗത്തിന് മാറ്റിെവച്ച രണ്ടു സീറ്റുകളടക്കമാണ് 545 സീറ്റുകളെന്ന് സേന പറഞ്ഞത്.
ശനിയാഴ്ച പുണെയിൽ നടന്ന ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ ദേശീയാധ്യക്ഷൻ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന അധ്യക്ഷൻ റാവുസാഹബ് ദാൻവെ എന്നിവർ നടത്തിയ അവകാശവാദത്തെ പരിഹസിച്ചാണ് ‘സാമ്ന’യുടെ മുഖപ്രസംഗം. ഒറ്റക്ക് മത്സരിച്ചാൽ 45 സീറ്റുകൾ നേടുമെന്ന് അമിത് ഷായും 43 നേടുെമന്ന് ദാൻവെയും അവകാശപ്പെട്ടു. 2014 ൽ സേനയുെമാത്ത് 43 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ദാൻവെയെ പിന്തുണച്ച ഫഡ്നാവിസ് ശരദ്പവാറിെൻറ തട്ടകമായ ബരാമതിയാകും 43ാമത്തെ സീറ്റെന്നും വ്യക്തമാക്കി.
കഴിഞ്ഞ തവണ സഖ്യകക്ഷിയുടെ ചിഹ്നത്തിൽ മത്സരിച്ചതിനാലാണ് നേരിയ ഭൂരിപക്ഷത്തിന് തോറ്റതെന്നും അതിനാൽ ഇത്തവണ ബരാമതിയിൽ ബി.ജെ.പി സ്ഥാനാർഥി ഉണ്ടാകുമെന്നും ഫഡ്നാവിസ് പറഞ്ഞു. എല്ലായിടത്തും താമര വിരിയിക്കുന്ന ബി.ജെ.പിക്ക് എന്തുകൊണ്ടാണ് അയോധ്യയിൽ ‘രാമക്ഷേത്ര താമര’ വിരിയിക്കാൻ കഴിയാത്തതെന്ന പരിഹാസവും ‘സാമ്ന’ ഉന്നയിച്ചു. കർഷകരുടെ മക്കൾ നടത്തിയ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. അധ്യാപകർ സമരത്തിലാണ്, സർക്കാർ അഭയകേന്ദ്രത്തിൽ നാലു വർഷത്തിനിടെ 1000ത്തിലേറെ കുഞ്ഞുങ്ങൾ മരിച്ചു. കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനായില്ല. ഇതെല്ലാം തുറിച്ചുനോക്കുന്നതിനിടയിലാണ് അവർക്ക് 43 സീറ്റുകൾ നേടാമെന്ന ആത്മവിശ്വാസം-‘സാമ്ന’ ആഞ്ഞടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.