എഞ്ചിൻ തകരാറായതിനാൽ വിമാനം തിരിച്ചിറക്കി; ട്വീറ്റ് ചെയ്ത് രാഹുൽ VIDEO
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലിക്കായി ബിഹാറിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയുടെ പ്രത്യേക വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി. രാഹുൽ തന്നെയാണ് വിമാനത്തിെൻറ യന്ത്ര തകരാർ ട്വിറ്ററിലൂടെ അറിയിച്ചത്.
‘‘പാട്നയിലേക്കുള്ള ഞങ്ങളുടെ വിമാനത്തിെൻറ എഞ്ചിൻ തകരാറിലായി. ഞങ്ങൾ ഡൽഹിയിൽ തിരിച്ചിറങ്ങാൻ നിർബന്ധിതമായിരിക്കുന്നു. സമസ്തിപൂർ(ബിഹാർ), ബലാസോർ(ഒറീസ), സംഗംനർ(മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ ഇന്നത്തെ യോഗങ്ങൾ വൈകും. ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു.’’-രാഹുൽ ട്വീറ്റ് ചെയ്തു.
വിമാനത്തിനകത്തെ ദൃശ്യം സഹിതമാണ് രാഹുൽ ട്വീറ്റ് ചെയ്തത്. മൊബൈലിൽ ദൃശ്യം പകർത്തുന്നയാളോട് രാഹുൽ അത് സ്വിച്ച് ഓഫ് ചെയ്യാൻ പറയുന്നതാണ് ദൃശ്യത്തിൽ.
Engine trouble on our flight to Patna today! We’ve been forced to return to Delhi. Today’s meetings in Samastipur (Bihar), Balasore (Orissa) & Sangamner (Maharashta) will run late. Apologies for the inconvenience. pic.twitter.com/jfLLjYAgcO
— Rahul Gandhi (@RahulGandhi) April 26, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.