Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ണി​പ്പൂ​രിലെ 11...

മ​ണി​പ്പൂ​രിലെ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി

text_fields
bookmark_border
manipur re polling
cancel

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. കഴിഞ്ഞ 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.

ഏപ്രിൽ 19ന് നടന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സം​ഘ​ർ​ഷം റിപ്പോർട്ട് ചെയ്തിരുന്നു. നാ​ലി​ട​ത്ത് നാ​ല് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ക്കുകയും ഒ​രു ബൂ​ത്തി​ൽ അ​ജ്ഞാ​ത​ർ വോ​ട്ടു​യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സി​ന് വെ​ടി​വെക്കേ​ണ്ടി വന്നു.

ബി​ഷ്ണു​പു​ർ ജി​ല്ല​യി​ലെ ത​മ്‌​ന​പോ​ക്പി​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ പോ​ളി​ങ് ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വോ​ട്ട​ർ​മാ​രെ പോ​ളി​ങ്ങിൽ​ നി​ന്ന് പി​ന്തി​രി​പ്പി​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. അ​ക്ര​മി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റു​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ക​ൽ​പി​ക്കു​ക​യും ചെ​യ്തു.

ര​ണ്ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ, ഇ​ന്ന​ർ മ​ണി​പ്പൂ​ർ) മാ​ത്ര​മു​ള്ള മ​ണി​പ്പൂ​രി​ൽ ഇ​ന്ന​റി​ൽ പൂ​ർ​ണ​മാ​യും ഔ​ട്ട​റി​ലെ 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഔ​ട്ട​റി​ലെ ബാ​ക്കി 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ധി​യെ​ഴു​ത്ത് ഏ​പ്രി​ൽ 26ന് ​ര​ണ്ടാം ​ഘ​ട്ട​ത്തി​ലാ​ണ്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു മ​ണ്ഡ​ല​ത്തി​ൽ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ) ര​ണ്ട് ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RepollingLok Sabha Elections 2024
News Summary - Lok Sabha Elections 2024: Repolling has started in 11 booths in Manipur
Next Story