കർണാടക: കോൺഗ്രസിന് 20; ജെ.ഡി.എസ് എട്ട് സീറ്റിൽ മത്സരിക്കും
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായി. ക ോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജെ.ഡി.എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലിയും തമ്മിൽ കൊച്ചിയിൽ ബുധനാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ആകെയുള്ള 28 സീറ്റിൽ 20 എണ്ണത്തിൽ കോൺഗ്രസും എെട്ടണ്ണത്തിൽ ജെ.ഡി.എസും മത്സരിക്കും.
സിറ്റിങ് സീറ്റുകളായ മാണ്ഡ്യ, ഹാസൻ എന്നിവക്ക് പുറമെ ഉത്തര കന്നട, ഉഡുപ്പി -ചിക്കമകളൂരു, ശിവമൊഗ്ഗ, തുമകുരു, ബംഗളൂരു നോർത്ത്, ബിജാപുർ എന്നിവയാണ് ജെ.ഡി.എസിന് ലഭിച്ചത്. ദക്ഷിണ കന്നട, ചിത്രദുർഗ, മൈസൂരു-കുടക്, ചാമരാജ് നഗർ, ബംഗളൂരു റൂറൽ, ബംഗളൂരു സെൻട്രൽ, ബംഗളൂരു സൗത്ത്, ചിക്കബല്ലാപുര, േകാലാർ, ചിക്കോടി, ബെളഗാവി, ബാഗൽ കോട്ട്, കലബുറഗി, റായ്ചൂർ, ബിദർ, കൊപ്പാൽ, ബെള്ളാരി, ഹാവേരി, ധാർവാഡ്, ദാവൻകര എന്നീ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക.
ഇരു പാർട്ടികളും കടുംപിടിത്തം പിടിച്ച െമെസൂരു- കുടക് സീറ്റ് കോൺഗ്രസിന് നൽകി ജെ.ഡി.എസ് വിട്ടുവീഴ്ചക്ക് തയാറായി. നിലവിൽ ബി.ജെ.പി ഭരിക്കുന്ന ഇൗ മണ്ഡലം സഖ്യത്തിന് വിജയപ്രതീക്ഷയുള്ള സീറ്റാണ്. പകരം, കോൺഗ്രസിെൻറ കൈയിലുള്ള തുമകൂരു മണ്ഡലം ജെ.ഡി.എസിന് ൈകമാറാൻ കോൺഗ്രസും തയാറായി.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.