ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രകടന പത്രികയുടെ കരട് പാർട്ടി അധ്യക്ഷൻ ഖാർഗെക്ക് കൈമാറി
text_fieldsന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയുടെ കരട് പകർപ്പ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് പ്രകടന പത്രിക കമ്മിറ്റി അദ്ദേഹത്തിന് കൈമാറി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരട് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകിയത്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരമാണ് പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷൻ. അംഗങ്ങളായ ശശി തരൂർ, കെ. രാജു, ഗുർദീപ് സത്പാൽ, ഇമ്രാൻ പ്രതാപ്ഗർഹി എന്നിവരുടെ സാന്നിധ്യത്തിലാണ് ഖാർഗെയ്ക്ക് കരട് കൈമാറിയത്.
ന്യൂന്തം ആയ് യോജന (ന്യായ്) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊതു തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുൻ തെരഞ്ഞെടുപ്പുകളിൽ നിർദ്ദേശിച്ച സാമൂഹിക ക്ഷേമ പരിപാടിയാണ്. ഈ തെരഞ്ഞെടുപ്പിലും ന്യായ് തുടരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത പാഞ്ച്-ന്യായ് (നീതിയുടെ അഞ്ച് തൂണുകൾ) ആണ് കരട് പ്രകടന പത്രികയുടെ ഊന്നൽ എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, സർക്കാർ ഒഴിവുകൾ നികത്തുന്നതിന് രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് എന്നിവയും പാർട്ടി പ്രകടനപത്രികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അംഗങ്ങളോടൊപ്പം കരട് മാനിഫെസ്റ്റോ കോൺഗ്രസ് പ്രസിഡൻ്റിന് സമർപ്പിച്ചുവെന്ന് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ പി. ചിദംബരം എക്‌സിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.