പഞ്ചാബ്: ആപ് പട്ടികയിൽ അഞ്ച് മന്ത്രിമാർ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുന്ന ആം ആദ്മി പാർട്ടി ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. 13 ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അഞ്ച് മന്ത്രിമാരുൾപ്പെടെ എട്ട് സിറ്റിങ് എം.എൽ.എമാരെയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി മത്സരരംഗത്ത് ഇറക്കുന്നത്.
കുൽദീപ് സിങ് ധലിവാൾ (അമൃത്‌സർ), ലാൽജിത് സിങ് (ഖാദൂർ സാഹിബ്), ഗുർമീത് സിങ് ഖുദിയൻ (ഭട്ടിൻഡ), ഗുർമീത് സിങ് (സംഗ്രൂർ), ഡോ. ബൽബീർ സിങ് (പട്യാല) എന്നിവരാണ് മത്സരത്തിനിറങ്ങുന്ന മന്ത്രിമാർ.
ഇൻഡ്യ മുന്നണിയിലുള്ള ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലാണ് പഞ്ചാബിലെ മത്സരം. എൻ.ഡി.എയിൽനിന്നും ശിരോമണി അകാലിദൾ തെറ്റിപ്പിരിഞ്ഞതോടെ പഞ്ചാബിൽ ബി.ജെ.പിക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് വോട്ട് വിഹിതം 40 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഒരു സീറ്റ് മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് 2019ൽ ലഭിച്ചത്. 2022ൽ നിയമസഭ തെരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.