മുറാദാബാദിൽ നിന്ന് രാജ് ബബ്ബാർ; കോൺഗ്രസ് രണ്ടാം പട്ടികയിൽ 21 പേർ
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് കോൺഗ്രസ് രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇതിൽ 21 പേർ ഇടംപിടിച്ചു. പാ ർട്ടിയുടെ ഉത്തർ പ്രദേശ് അധ്യക്ഷൻ രാജ് ബബ്ബാർ മുറാദാബാദിൽനിന്ന് മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാ ശ് ജയ്സ്വാൾ കാൺപൂരിൽനിന്നും മുൻ ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ സോളാപൂരിൽനിന്നും പ്രിയ ദത്ത് മുംബൈ നോർത്ത്^സെൻട്രൽ മണ്ഡലത്തിൽനിന്നും ജനവിധി തേടും.
രണ്ടാം പട്ടികയിൽ 16 പേർ യു.പിയിൽനിന്നും അഞ്ചുപേർ മഹാരാഷ്ട്രയിൽനിന്നുമാണ്. പട്ടികയിലെ മറ്റു പ്രമുഖർ: കിസാൻ കോൺഗ്രസ് നേതാവ് നാന പട്ടോളെ (നാഗ്പൂർ), മുൻ കേന്ദ്ര മന്ത്രി മിലിന്ദ് ദിയോറ (മുംബൈ സൗത്ത്), സഞ്ജയ് സിങ് (സുൽത്താൻപൂർ), സാവിത്രി ഫൂലെ (ബഹ്റീച്ച്). സാവിത്രി ഫൂലെ ഏതാനും ദിവസംമുമ്പാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയത്. പുതിയ പട്ടിക വന്നതോടെ, കോൺഗ്രസ് യു.പിയിൽ മൊത്തം 27 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
നാഗ്പൂരിൽ നാന പട്ടോളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടാണ് ഏറ്റുമുട്ടുന്നത്. 2014ൽ ബി.ജെ.പി ടിക്കറ്റിൽ ബണ്ഡാര-ഗോണ്ടിയയിൽ മത്സരിച്ച് ജയിച്ച പടോളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവത്തിെൻറയും കർഷക വിരുദ്ധ നയങ്ങളുടെയും പേരിൽ പിന്നീട് രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. ബി.ജെ.പിയോട് രോഷാകുലരായ കർഷകരുടെ വോട്ട് നേടാൻ കോൺഗ്രസ് ഇറക്കുന്ന കാർഡാണ് നാന പടോളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.