പാതിരാത്രി സഭയിൽ മണിപ്പൂർ ചർച്ച
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പാർലമെന്റ് അംഗീകാരം നേടുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചത് പാതിരാത്രി. ബുധനാഴ്ച ഉച്ചക്ക് ലോക്സഭയിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കു ശേഷം വഖഫ് ബിൽ പാസാക്കിയതിനു പിന്നാലെ പുലർച്ച രണ്ടിനാണ് പ്രമേയം അവതരിപ്പിക്കുന്നതും പാസാക്കുന്നതും. സുപ്രധാന വിഷയം പാതിരാത്രി അവതരിപ്പിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തെങ്കിലും സ്പീക്കർ ചെവിക്കൊണ്ടില്ല.
മണിപ്പൂരിൽ സാധാരണ നില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പൂരില്‍ അക്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി മെയ്തേഴ്, കുക്കി സമുദായങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ സ്ഥിതി ശാന്തമാണ്. ബി.ജെ.പി ഭരണകാലത്ത് മാത്രമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്ന ധാരണ ചിലർക്കുണ്ട്. 1997-98 ൽ കുക്കി-പൈറ്റ് സംഘർഷങ്ങളുണ്ടായി, 352 പേർ കൊല്ലപ്പെട്ടു. 1990 കളിലെ മെയ്തേഴ്-പംഗൽ സംഘർഷത്തിൽ നൂറിലധികം പേർ മരിച്ചു.
അന്നത്തെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മണിപ്പൂർ സന്ദർശിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം എത്രയുംവേഗം സർക്കാർ രൂപവത്കരിക്കമെന്നും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.