ലോക്സഭയിൽ സസ്പെൻഷനിലായത് 45 എം.പിമാർ
text_fieldsന്യൂഡൽഹി: ലോക്സഭയിൽ രണ്ടു ദിവസത്തിനിടയിൽ 45 എം.പിമാർക്ക് സസ്പെൻഷൻ. നടുത്തള ത്തിലിറങ്ങി നിരന്തര സമരം നടത്തിവന്ന എ.െഎ.എ.ഡി.എം.കെയിലെയും ടി.ഡി.പിയിലെയും അംഗങ ്ങളെയാണ് ശീതകാല സമ്മേളനത്തിെൻറ അവസാനദിവസം വരെ സഭയിൽ പ്രവേശിക്കുന്നതിൽനിന ്ന് വിലക്കിയത്.
റഫാൽ ചർച്ച തുടങ്ങിയ ബുധനാഴ്ച 24 എ.െഎ.എ.ഡി.എം.കെ അംഗങ്ങളെ സ്പീക്കർ സുമിത്ര മഹാജൻ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, പാർട്ടിയിലെ മറ്റുള്ളവർക്ക് തൊട്ടുപിറ്റേന്നും കൂസലുണ്ടായില്ല. സഭാ സേമ്മളനം തുടങ്ങിയതും അവർ നടുത്തളത്തിലിറങ്ങി പ്ലക്കാർഡ് ഉയർത്തി മുദ്രാവാക്യം മുഴക്കി. കാവേരി നദീജലം പങ്കിടുന്നതാണ് വിഷയം.
ആന്ധ്രപ്രദേശിന് പ്രത്യേക പദവിനൽകി അധിക സാമ്പത്തിക സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയോട് ഉടക്കി എൻ.ഡി.എ സഖ്യംവിട്ട ടി.ഡി.പിയും നടുത്തള സമരം നാളുകളായി നടത്തിവരുകയാണ്. കടലാസുകൾ കീറിയെറിഞ്ഞ് അവർ പ്രക്ഷോഭം കൊഴുപ്പിച്ചതോടെ റഫാൽ ചർച്ചയും അലേങ്കാലമായി. വ്യാഴാഴ്ചയും ബഹളം തുടർന്ന പശ്ചാത്തലത്തിലാണ് ബാക്കിയുള്ളവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തത്. ലോക്സഭയിൽ എ.െഎ.എ.ഡി.എം.കെക്ക് 37ഉം ടി.ഡി.പിക്ക് 15ഉം അംഗങ്ങളാണുള്ളത്. പുറത്താക്കിയവരിൽ ഒരാൾ വൈ.എസ്.ആർ കോൺഗ്രസിെൻറ മുൻ അംഗമാണ്.
രാജ്യസഭയിലാകെട്ട, സസ്പെൻഷൻ വകവെക്കാതെ വീണ്ടും സഭയിൽ കയറി നടുത്തള പ്രതിഷേധം തുടരുകയാണ് തമിഴക പാർട്ടി ചെയ്തത്. ഇരുസഭയിലും നടപടികൾ മുടങ്ങുകയും ചെയ്തു.
ലോക്സഭയിൽനിന്ന് ഇത്രത്തോളം അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത് വർഷങ്ങൾക്കു ശേഷമാണ്. യു.പി.എ സർക്കാറിെൻറ കാലാവധി തീരാറായ സമയത്ത് ആന്ധ്ര വിഭജന പ്രശ്നമുയർത്തി ഒച്ചപ്പാടുണ്ടാക്കിയ 18 എം.പിമാരെ അന്നത്തെ സ്പീക്കർ മീരാകുമാർ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.