അധീർരഞ്ജൻ ചൗധരി സഭയിൽ തിരിച്ചെത്തി
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരിയെ തിരിച്ചെടുക്കണമെന്ന് പാർലമെന്റിന്റെ അവകാശലംഘന സമിതി ശിപാർശ ചെയ്തതിന് പിന്നാലെ സസ്പെൻഷൻ പിൻവലിച്ചു. ബുധനാഴ്ച സമിതിക്ക് മുമ്പാകെ ചൗധരി നിലപാട് വ്യക്തമാക്കിയ ശേഷം അവതരിപ്പിച്ച ഇതു സംബന്ധിച്ച പ്രമേയം സമിതി ഏകകണ്ഠമായി അംഗീകരിച്ചിരുന്നു . ഇതേ തുടർന്ന് സസ്പെൻഷൻ പിൻവലിച്ച് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചക്ക് തുടക്കമിട്ട് സംസാരിച്ചപ്പോൾ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിനാണ് ചൗധരിയെ സ്പീക്കർ ഓം ബിർല സസ്പെൻഡ് ചെയ്തത്.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ‘നിരവ്’ ആയി ഇരിക്കുന്നുവെന്ന് പ്രസംഗത്തിൽ പരാമർശിച്ചതിനാണ് ചൗധരിയെ പുറത്താക്കിയത്. നിരവ് എന്നാൽ ബംഗാളിയിൽ മൗനം എന്നാണ് അർഥമെന്നും പ്രധാനമന്ത്രിയെ നിന്ദിക്കുന്ന പരാമർശം തന്നിൽനിന്നുണ്ടായിട്ടില്ലെന്നും ചൗധരി നേരത്തെ പറഞ്ഞിരുന്നു. അതേ വിശദീകരണം തന്നെയാണ് അവകാശലംഘന സമിതിക്ക് മുമ്പാകെയും ചൗധരി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.