12 വയസിൽ താഴെയുള്ളവരെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ
text_fieldsന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന സുപ്രധാന ബിൽ ലോക്സഭ പാസാക്കി.
കഴിഞ്ഞ ഏപ്രിൽ 21ന് ഇറക്കിയ ക്രിമിനൽ നിയമ ഭേദഗതി ഒാർഡിനൻസിനു പകരമാണ് ബിൽ. ജമ്മു-കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ നടുക്കുന്ന സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇൗ ഒാർഡിനൻസ്.
ക്രിമിനൽ നിയമഭേദഗതി ബില്ലിനെ വിവിധ പാർട്ടികളിൽപെട്ട അംഗങ്ങൾ പിന്തുണക്കുകയും ശബ്ദ വോേട്ടാടെ പാസാക്കുകയും ചെയ്തെങ്കിലും, ഒന്നിനു പുറകെ ഒന്നായി പാർലമെൻറിനെ മറികടന്ന് ഒാർഡിനൻസ് ഇറക്കുന്ന രീതിയിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു.
12ൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്നതിനു പുറമെ, മറ്റു ബലാത്സംഗ കേസുകളിലും ശിക്ഷ ഉയർത്തി. ബലാത്സംഗ കേസ് പ്രതികൾക്ക് 10 വർഷം വരെ കഠിന തടവ് ജീവപര്യന്തമായി ദീർഘിപ്പിക്കാനും വ്യവസ്ഥയുണ്ട്.
16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള തടവുശിക്ഷ 10ൽനിന്ന് 20 വർഷമായി ഉയർത്തി. ഇതും ജീവപര്യന്തമായി ഉയർത്താൻ വ്യവസ്ഥയുണ്ട്.
എല്ലാ ബലാത്സംഗ കേസുകളിലും അതിവേഗ അന്വേഷണവും വിചാരണ നടപടികളും നിയമഭേദഗതി നിർദേശിക്കുന്നു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വിചാരണയും രണ്ടു മാസത്തിനകം പൂർത്തിയാക്കണം. അപ്പീലിന്മേൽ ആറു മാസത്തിനകം തീർപ്പാക്കണം. 16ൽ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.