പത്രങ്ങളുടെ രജിസ്ട്രേഷൻ ഇനി ഓൺലൈൻ വഴി മാത്രം
text_fieldsന്യൂഡൽഹി: ഒരു പത്രമോ പ്രസിദ്ധീകരണമോ രജിസ്റ്റർ ചെയ്യാൻ എട്ടു ഘട്ടങ്ങളുണ്ടായിരുന്നത് കേവലം ഒരു ഘട്ടമാക്കി കുറക്കുന്നതാണ് പുതിയ പത്ര ആനുകാലിക രജിസ്ട്രേഷൻ നിയമമെന്ന് 1867ലെ പത്ര പുസ്തക രജിസ്ട്രേഷൻ നിയമം ഇല്ലാതാക്കി കേന്ദ്രം കൊണ്ടുവന്ന 2023ലെ പത്ര ആനുകാലിക രജിസ്ട്രേഷൻ ബില്ലിന്മേലുള്ള ചർച്ചക്ക് ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഓൺലൈനായോ ഓഫ് ലൈനായോ ദിനപത്രമോ മറ്റു പ്രസിദ്ധീകരണങ്ങളോ തുടങ്ങാൻ ഇനി മുതൽ ഒരു പത്രമോ പ്രസിദ്ധീകരണമോ തുടങ്ങാൻ ഏതെങ്കിലും ഓഫീസിൽ പോകേണ്ട കാര്യമില്ലെന്ന് മന്ത്രി തുടർന്നു.
ആർ.എൻ.ഐയിൽ ഓൺലൈൻ വഴി അപേക്ഷ നൽകി അതിന്റെ പകർപ്പ് ജില്ലാ മജിസ്ത്രേട്ടിന് അയച്ചാൽ മതി. ജില്ലാ മജിസ്ത്രേട്ട് രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിലും ആർ.എൻ.ഐക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനാകും. അതോടെ പത്രത്തിന്റെ പേരും രജിസ്ട്രേഷനുമാകുമെന്നും മന്ത്രി പറഞ്ഞു.
ഇത് കൂടാതെ ഓരോ പത്ര പ്രസിദ്ധീകരണവും നൽകാനുള്ള വാർഷിക സ്റ്റേറ്റ്മെന്റും ഓൺലൈൻ വഴി നൽകിയാൽ മതി. അതിന്റെ പകർപ്പ് അയച്ചാൽ മതി. പത്രപ്രസിദ്ധീകരണ രംഗത്തേക്ക് കൂടുതൽ സംരംഭകർ വരുന്നതിനാണ് രജിസ്ട്രേഷൻ നടപടി ഇത്ര ലളിതമാക്കിയതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.