തെരഞ്ഞെടുപ്പ് നേരത്തെ: അഭ്യൂഹത്തിന് ശക്തി പകർന്ന് രാഷ്ട്രീയ നേതാക്കൾ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് നേരേത്ത നടക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകർന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ലഖ്നോവിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇൗ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അതിനായി പ്രവർത്തകർ ഒരുങ്ങണമെന്ന് ആഹ്വാനംചെയ്തത്.
‘‘2018 നവംബറോടെ തെരഞ്ഞെടുപ്പ് നടക്കാൻ 90 ശതമാനം സാധ്യതയാണുള്ളത്. കാലങ്ങളായി നിങ്ങൾ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാകാൻ യത്നിക്കണം’’ -അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ഇൗ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം പൊതുതെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുങ്ങുമെന്ന അഭ്യൂഹം ശക്തമാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അണികളോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനംചെയ്തപ്പോൾ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയാവെട്ട നേരേത്തയുള്ള തെരഞ്ഞെടുപ്പ് എന്ന അഭ്യൂഹം ശരിവെക്കാൻ തയാറായില്ല.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് നേരേത്ത നടക്കുമോ എന്ന വിഷയത്തിൽ െജയ്റ്റ്ലി പ്രതികരിച്ചത്. ‘‘സർക്കാറിെൻറ നിലപാട് ഒരുമിച്ച് നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പുകൾ വേണമെന്നാണ്. എന്നാൽ, അതിനുവേണ്ടി തെരഞ്ഞെടുപ്പ് തീയതി നേരേത്ത ആക്കണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ തെരഞ്ഞെടുപ്പിനായി ഇൗ പാർലമെൻറ് സമ്മേളനത്തിൽ കക്ഷി ഭേദമന്യേ അഭിപ്രായം ഉയരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.