പ്രതിപക്ഷ ബഹളം: ലോക്സഭ ഇന്നേക്ക് പിരിഞ്ഞു
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി, കാവേരി ജലം തുടങ്ങിയ വിഷങ്ങളിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും ആന്ധ്രപ്രദേശിന് പ്രത്യേക പദവി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു. കാവേരി നദീജല പ്രശ്നം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമിതി രൂപീകരിക്കണമെന്ന് എ.െഎ.എ.ഡി.എം.കെയും ആവശ്യപ്പെട്ടു. എന്നാൽ ഉച്ചക്ക് ശേഷം ധനകാര്യ ബിൽ ചർച്ചക്കെടുക്കുമെന്ന് സ്പീക്കർ സുമിത്രാമഹാജൻ അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് സഭ 12 മണിവരെ നിർത്തിവെക്കുകയും പ്രതിഷേധം തുടർന്നതിനാൽ ഇന്നത്തേക്ക് നിർത്തിവെച്ചതായി അറിയിക്കുകയുമായിരുന്നു.
രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടർന്ന് 12 മണിവരെ നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.