ലോക്സഭ സ്പീക്കർ: എൻ.ഡി.എയിലും ഇൻഡ്യയിലും ചർച്ച
text_fieldsന്യൂഡൽഹി: ലോക്സഭ സ്പീക്കർക്കായി എൻ.ഡി.എയിലും ‘ഇൻഡ്യ’യിലും നീക്കം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ എൻ.ഡി.എ ഘടകകക്ഷികളുമായി ചർച്ച തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകണമെന്ന കീഴ്വഴക്കം പാലിച്ചില്ലെങ്കിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ലോക്സഭ സ്പീക്കർക്കായുള്ള മത്സരത്തിന് തെലുഗുദേശം പാർട്ടി തയാറായാൽ ഇൻഡ്യ സഖ്യം അവരെ പിന്തുണക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇത്തവണ 2014ലെയും 2019ലെയും സാഹചര്യമല്ലെന്ന് റാവത്ത് പറഞ്ഞു.
ലോക്സഭ സ്പീക്കറുടെ പദവിയിൽ ഘടകകക്ഷി അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നായിഡുവിന്റെ തെലുഗുദേശം പാർട്ടി, ജനതാദളിന്റെ നിതീഷ് കുമാർ, ചിരാഗ് പാസ്വാന്റെ ലോക്ജൻശക്തി പാർട്ടി, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ എന്നിവയെ പിളർത്തും. ഇത് തങ്ങളുടെ അനുഭവമാണ്. ലോക്സഭാ സ്പീക്കർ പദവി നൽകണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നുവെന്നാണ് കേട്ടത്. നായിഡുവിന് പദവി ലഭിച്ചാൽ തങ്ങൾ സ്വാഗതം ചെയ്യുമെന്നും റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.