സംവരണത്തിനെതിരെ സ്പീക്കർ
text_fieldsന്യൂഡൽഹി: ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും പിന്നാക്ക, ന്യൂനപക്ഷ, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെതിരെ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ.
10 വർഷത്തേക്ക് മാത്രമായി തുടങ്ങിവെച്ച സംവരണം തുടരേണ്ടതുണ്ടോ എന്ന് അതിെൻറ ഗുണഫലം അനുഭവിക്കുന്നവർകൂടി ചിന്തിക്കേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
സംഘ്പരിവാർ അനുകൂല കൂട്ടായ്മ റാഞ്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.
10 വർഷത്തേക്കു മാത്രം സംവരണം മതിയെന്നാണ് ഭരണഘടന ശിൽപി ഡോ. അംബേദ്കർ പറഞ്ഞത്. 10 വർഷം കൊണ്ട് സന്തുലിത വികസനം സാധ്യമാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. എന്നാൽ, അത് സംഭവിച്ചില്ല. പാർലമെൻറിൽ ഉള്ളവർ തന്നെ സംവരണ ആനുകൂല്യങ്ങൾ പല പതിറ്റാണ്ടുകൾ നീട്ടി.
10 വർഷത്തിനു ശേഷം, സംവരണത്തിെൻറ ഗുണഫലം അനുഭവിച്ച സമുദായങ്ങളുടെ മൊത്തമായ പുരോഗതിക്ക് ശ്രമിക്കണമെന്നാണ് അംബേദ്കർ പറഞ്ഞത്. സംവരണം രാജ്യത്ത് മാറ്റമുണ്ടാക്കില്ല. സംവരണം സംബന്ധിച്ച മനോഭാവത്തിൽ മാറ്റമുണ്ടാകണം. എന്താണ് സംവരണത്തിെൻറ ഉപയോഗമെന്ന് ചിന്തിക്കണം. ഇങ്ങനെയാണോ സംവരണം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്? -സ്പീക്കർ ചോദിച്ചു.
ഭരണഘടന പദവിയിലുള്ള സ്പീക്കർ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. 10 വർഷ സംവരണം നിയമനിർമാണ സഭയുടെ കാര്യത്തിലാണ് അംബേദ്കർ പറഞ്ഞത്. സർക്കാർ ഉദ്യോഗത്തിെൻറ കാര്യത്തിലല്ല. സംവരണ നയത്തിൽ തൊടാൻ ഒരാൾക്കും ചങ്കൂറ്റം ഉണ്ടാവില്ലെന്ന് തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.