പ്ലക്കാർഡുകളേന്തി പ്രതിഷേധം: പാർലമെന്റിൽ നിന്ന് 92 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും 79 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു. ലോക്സഭ സുരക്ഷ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി എം.പിമാർ സഭക്കകത്ത് പ്രതിഷേധിച്ചതിനാണ് നടപടി.
ഒമ്പത് കോൺഗ്രസ് എം.പിമാരടക്കം 13 എം.പിമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് നടപടി. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാരുടെ എണ്ണം 92 ആയി. രാജ്യഭയിൽ നിന്ന് 35 പേർക്കാണ് സസ്പെൻഷൻ. നേരത്തേ രാജ്യസഭ എം.പി ഡെറിക് ഒബ്രിയനെ സസ്പെൻഡ് ചെയ്തിരുന്നു. എം.പിമാരായ അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയ്, കല്യാൺ ബാനർജി, കാകോളി ഘോഷ് ദസ്തിദാർ, സുഗത റോയ്, സതാബ്ദി റോയ്, എ. രാജ, ദയാനിധി മാരൻ എന്നിവരാണ് ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്ളത്. രാജ്യസഭയിൽ നിന്ന് ജയ്റാം രമേഷ്, രൺദീപ് സിങ് സുർജേവാല, കനിമൊഴി, മനോജ് കുമാർ ഝാ എന്നിവരാണ് പുറത്തായത്.
പ്ലക്കാർഡുകൾ കാണിച്ചതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനുമാണ് നടപടി. പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാതും മറുപടി പറയണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ അതിന്റെ പേരിൽ ചർച്ച ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. എന്നാൽ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിശദീകരണം നൽകാതെ മോദി ഒളിച്ചോടുകയാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
ആദ്യം സസ്പെൻഡ് ചെയ്ത 13 എം.പിമാർക്കെതിരായ നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പിമാരായ മുഹമ്മദ് ജുവൈദ്, ഹൈബി ഈഡൻ, ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ്, സി.പി.ഐയുടെ എസ്. വെങ്കിടേശ്വൻ എന്നിവരാണ് പാർലമെന്റിന്റെ പടികളിൽ കുത്തിയിരുന്ന് പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്.
ലോക്സഭയിൽനിന്ന് തിങ്കളാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ടവർ
കോൺഗ്രസ്
1. അധീർ രഞ്ജൻ ചൗധരി
2. ഗൗരവ് ഗൊഗോയി
3. കെ. മുരളീധരൻ
4. ആന്റോ ആന്റണി
5. കൊടിക്കുന്നിൽ സുരേഷ്
6. രാജ്മോഹൻ ഉണ്ണിത്താൻ
7. തിരുവക്കരശ്
8. ഡോ. അമർ സിങ്
9. അബ്ദുൽ ഖാലിഖ്
10. ഡോ. കെ. ജയകുമാർ
11. വിജയ് വസന്ത്
തൃണമൂൽ കോൺഗ്രസ്:
12. കല്യാൺ ബാനർജി
13. സൗഗത റായ്
14. പ്രസൂൻ ബാനർജി
15. അപൂർവ പോഥാർ
16. അസിത് കുമാർ മാൽ
17. പ്രതിമ മൊണ്ഡൽ
18. കാകൊലി ഘോഷ്
19. സുനിൽ മൊണ്ഡൽ
20. ശതാബ്ദി റോയ്
ഡി.എം.കെ:
21. ടി.ആർ. ബാലു,
22. എ. രാജ
23. ദയാനിധി മാരൻ
24. സി.എൻ. അണ്ണാദുരൈ
25. ഡോ. ടി. സുമതി
26. കെ. വീരസ്വാമി
27. പളനി മാണിക്യം
28. എസ്എ. രാമലിംഗം
29. ഗണേഷ് സെൽവം
മുസ്ലിം ലീഗ്
30. ഇ.ടി. മുഹമ്മദ് ബഷീർ
31. കെ. നവാസ് കനി
ആർ.എസ്.പി
32. എൻ.കെ. പ്രേമചന്ദ്രൻ
ജെ.ഡി.യു
33. കൗശലേന്ദ് കുമാർ
രാജ്യസഭയിൽനിന്ന് തിങ്കളാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ടവർ
കോൺഗ്രസ്
1. കെ.സി. വേണുഗോപാൽ
2. പ്രമോദ് തിവാരി
3. ജയറാം രമേശ്
4. അമീ യാഗ്നിക്
5. നരൻഭായ് ജെ രത്വ
6. സയ്യിദ് നാസർ ഹുസൈൻ
7. ശക്തി സിങ് ഗോഹിൽ
8. രൺദീപ് സിങ് സുർജെവാല
9. ഫൂലോദേവി നഥാം
10. ജെ.ബി. മേത്തർ
11. ഇംറാൻ പ്രതാപ് ഗഢി
12. രജനി പാട്ടീൽ
13. രഞ്ജിത് രഞ്ജൻ
14. ഡോ. ഹനുമന്തയ്യ
15. നീരജ് ഡങ്കി
16. രാജ്മണി പട്ടേൽ
17. ജി.സി. ചന്ദ്രശേഖർ
18. കുമാർ കേത്കർ
തൃണമൂൽ കോൺഗ്രസ്
19. സുഖേന്ദു ശേഖർ റോയ്
20. മുഹമ്മദ് നദീമുൽ ഹഖ്
21. അധിർരഞ്ജൻ വിശ്വാസ്
22. ഡോ. ശാന്തനു സെൻ
23. മൗസം നൂർ
24. പ്രകാശ് സിങ് ബറായിക്
25. സമീറുൽ ഇസ്ലാം
ഡി.എം.കെ
26. ഡോ. കനിമൊഴി സോമു
27. എൻ.ആർ. ഇളങ്കോ
28. ആർ. ഗിരിരാജൻ
29 എം. മുഹമ്മദ് അബ്ദുല്ല
30. എം. ഷൺമുഖം
സി.പി.എം
31. ഡോ. വി. ശിവദാസൻ
32. ജോൺ ബ്രിട്ടാസ്
33. എ.എ. റഹീം
സി.പി.ഐ
34. ബിനോയ് വിശ്വം
35. പി. സന്തോഷ് കുമാർ
കേരള കോൺഗ്രസ്:
36. ജോസ് കെ മാണി
സമാജ്വാദി പാർട്ടി
37. പ്രഫ. രാം ഗോപാൽ യാദവ്
38. ജാവേദ് അലി ഖാൻ
ആർ.ജെ.ഡി:
39. പ്രഫ. മനോജ് കുമാർ ഝാ
40. ഡോ. ഫയാസ് അഹ്മദ്
ജനദാദൾ യു
41. രാംനാഥ് ഠാക്കൂർ
42. അനിൽ പ്രസാദ് ഹെഗ്ഡെ
എൻ.സി.പി:
43. വന്ദന ചവാൻ
ജാർഖണ്ഡ് മുക്തി മോർച:
44. മൗവ മാജി
അൻചലിക് ഗണ മോർച:-
45. അജിത് കുമാർ ഭുയാൻ
സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം പാർട്ടി തിരിച്ച്
കോൺഗ്രസ്-38
തൃണമൂൽ കോൺഗ്രസ്-17
ഡി.എം.കെ-15
സി.പി.എം - 5
സി.പി.ഐ - 3
ഐ.യു.എം.എൽ-2
കേരള കോൺഗ്രസ് -1
സമാജ്വാദി പാർട്ടി -2
ആർ.ജെ.ഡി- 2
ജനതാദൾ യു- 3
ആർ.എസ്.പി-1
ഝാർഖണ്ഡ് മുക്തിമോർച്ച-1
അൻചലിക് ഗണമോർച്ച-1
എൻ.സി.പി-1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.