ലോക്പാൽ നിയമനത്തിന് നടപടി തുടങ്ങി
text_fieldsന്യൂഡൽഹി: അഴിമതി വിരുദ്ധ ഒാംബുഡ്സ്മാനായ ലോക്പാൽ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കാൻ, നീണ്ട കാത്തിരിപ്പിനുശേഷം സർക്കാർ നടപടി തുടങ്ങി. സുപ്രീംകോടതി നൽകിയ അന്ത്യശാസനത്തിെൻറ പശ്ചാത്തലത്തിലാണ് അർഹരായവരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ ഉത്തരവിറങ്ങിയത്. ഇതിനായി ഉടൻ പരസ്യം നൽകാൻ സെർച് കമ്മിറ്റി തീരുമാനിച്ചതായി പഴ്സനൽ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. എട്ടംഗങ്ങളുള്ള കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ വീണ്ടും യോഗംചേരും.
ലോക്പാൽ നിയമനം നടത്തേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ഫെബ്രുവരി അവസാനത്തോടെ സെർച് കമ്മിറ്റി പേരുകൾ നൽകണമെന്ന് സുപ്രീംകോടതി ജനുവരി 17ന് ഉത്തരവിട്ടിരുന്നു.
അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങി
മുംബൈ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്പാൽ, ലോകായുക്ത നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാരെ ജന്മനാടായ മഹാരാഷ്യ്രിലെ റാലിഗൻ സിദ്ധിയിൽ നിരാഹാര സമരം തുടങ്ങി. ബിൽ നടപ്പാക്കിയില്ലെങ്കിൽ 30ന് നിരാഹാരം തുടങ്ങുമെന്ന് ഹസാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മോദി സർക്കാറിന് ബിൽ നടപ്പാക്കാൻ ഉദ്ദേശ്യമില്ലന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.