ലോക്പാൽ ബഹിഷ്കരിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അഴിമതിവിരുദ്ധ സംവിധാനമായ ലോക്പാലിെൻറ തലവനെ നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതിയിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ ‘പ്രത്യേക ക്ഷണിതാവ്’ മാത്രമാക്കി ഉൾപ്പെടുത്തിയ സർക്കാർ നടപടി കടുത്ത പ്രതിഷേധത്തിൽ കലാശിച്ചു. നിയമന സമിതിയുടെ യോഗത്തിൽ പെങ്കടുക്കില്ലെന്ന് കോൺഗ്രസിെൻറ ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രേഖാമൂലം അറിയിച്ചു.
നിയമന സമിതിയിലെ ചർച്ചയിൽ മതിയായ സംഭാവന നൽകാൻ ‘പ്രത്യേക ക്ഷണിതാവ്’ പദവി തന്നെ അനുവദിക്കുന്നില്ലെന്ന് കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. അവകാശവും അധികാരവുമില്ലാതെ വെറുതെ പെങ്കടുക്കുന്നത് അർഥശൂന്യമാണ്. സമിതി യോഗത്തിലെ അഭിപ്രായം രേഖപ്പെടുത്തുന്നതും വോെട്ടടുപ്പും കണ്ണിൽ പൊടിയിടുന്ന ഒന്നായി മാറും. പ്രത്യേക ക്ഷണിതാവായി മാത്രം സമിതി യോഗത്തിലേക്ക് വിളിക്കുന്നത് 2013ലെ ലോക്പാൽ, ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാവ്, പ്രതിപക്ഷ നേതാവിന് പകരമാവില്ല.
ചടങ്ങു തീർക്കാൻ പ്രതിപക്ഷനിരയിലെ നേതാവിനെ വിളിച്ചുവെന്ന് വരുത്തുക മാത്രമാണ് ചെയ്യുന്നത്. അർഥപൂർണമായ പങ്കാളിത്തമല്ല സർക്കാറിെൻറ ലക്ഷ്യം. അഴിമതിക്കെതിരായ മുന്നേറ്റം രാജ്യത്ത് രൂപെപ്പട്ട യു.പി.എ ഭരണകാലത്ത്, അതിനു മുന്നിൽക്കയറി നിന്ന ബി.ജെ.പിക്ക് അധികാരം പിടിക്കാൻ ഇൗ ജനവികാരം ഏറെ പ്രയോജനപ്പെട്ടിരുന്നു.
അഴിമതിവിരുദ്ധ സംവിധാനത്തിെൻറ സിരാകേന്ദ്രമായി മാറേണ്ട ലോക്പാൽ പക്ഷേ, മോദിസർക്കാർ അധികാരത്തിൽ വന്ന് നാലു വർഷമാകുേമ്പാഴും യാഥാർഥ്യമായിട്ടില്ല. ലോക്പാൽ നിയമനം ഉടൻ നടത്തുന്നതിന് സുപ്രീംകോടതി ഇടപെടൽ വേണ്ടിവന്നു. മാർച്ച് ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ലോക്പാൽ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ ക്ഷണിക്കുമെന്ന് കഴിഞ്ഞ മാസം സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.