Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​പാൽ നിയമനം...

ലോക്​പാൽ നിയമനം വൈകുന്നതിൽ സുപ്രീംകോടതിക്ക്​ അതൃപ്​തി

text_fields
bookmark_border
ലോക്​പാൽ നിയമനം വൈകുന്നതിൽ സുപ്രീംകോടതിക്ക്​ അതൃപ്​തി
cancel

ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകുന്നതിൽ സുപ്രീം കോടതി​ കേന്ദ്രസർക്കാരിനെ അതൃപ്​തി അറിയിച്ചു. ലോക്​പാൽ നിയമനവുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്​മൂലം തള്ളിയ കോടതി നാലാഴ്ചക്കകം പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ്​ സത്യവാങ്​മൂലം തള്ളിയത്​. 

ലോക്​പാലിനായുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന സർക്കാരി​​​െൻറ വിശദീകരണവും കോടതി അംഗീകരിച്ചില്ല. ലോക്​പാൽ നിയമനത്തിന്​ സമയ പരിധി വെക്കാത്തതിനെയും സെർച്ച്​ കമ്മിറ്റിയെ നിയോഗിക്കാത്തതിനെയും ബെഞ്ച്​ വിമർശിച്ചു.

കോടതി ലോക്പാൽ നിയമനം  നടത്തണമെന്ന് ഹരജിക്കാർക്കായി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. ലോക്​പാൽ നിയമം വന്ന്​ നാലര വർഷമായിട്ടും നിയമനം നടത്താത്തതിനാൽ സർക്കാറിന്​ അതിന്​ താത്​പര്യമില്ലെന്ന്​ വ്യക്​തമായിരിക്കുകയാണ്​. കോടതി അന്വേഷിക്കുന്നതുകൊണ്ടു മാത്രമാണ്​ യേകഗങ്ങൾ നടത്തുന്നത്​.  അതുകൊണ്ട്​ ഒരു ഫലവുമില്ലെന്നും പ്രശാന്ത്​ ഭൂഷൺ വാദിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokpalaffidavitmalayalam newsIndia Newssupreme court
News Summary - Lokpal: SC Rejects Centre’s Affidavit -India news
Next Story