എം.പിമാരുടെ അലവൻസ് കൂട്ടി
text_fieldsന്യൂഡൽഹി: എം.പിമാരുടെ അലവൻസ് വർധനക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതുവഴി മണ്ഡലം അലവൻസ്, ഫർണിച്ചർ അലവൻസ്, ആശയവിനിമയ സംവിധാനങ്ങൾക്കുള്ള തുക എന്നിവയിൽ ഗണ്യമായ മാറ്റമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ പ്രതിമാസ മണ്ഡല അലവൻസ് 45,000 ആണ്. ഇത് 60,000 ആക്കി ഉയർത്താനാണ് പാർലമെൻററികാര്യ മന്ത്രാലയം ശിപാർശ ചെയ്തത്. ഫർണിച്ചർ അലവൻസ് 75,000ത്തിൽനിന്ന് ഒരു ലക്ഷമാക്കാനും ശിപാർശയുണ്ട്. പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച് എം.പിമാരുടെ ശമ്പളം എല്ലാ അഞ്ചു വർഷം കൂടുേമ്പാഴും വർധിപ്പിക്കാൻ സംവിധാനമുണ്ടാക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.
പ്രതിമാസം 50,000 രൂപ അടിസ്ഥാന ശമ്പളവും മണ്ഡല അലവൻസും മറ്റ് ആനുകൂല്യങ്ങളുമാണ് നിലവിൽ എം.പിമാർക്ക് ലഭിക്കുന്നത്. കേന്ദ്രം ഒാരോ എം.പിക്കുംവേണ്ടി പ്രതിമാസം ശരാശരി 2.7 ലക്ഷം രൂപയാണ് ചെലവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.