തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള നീക്കം ഭരണഘടന മാറ്റിയെഴുതാൻ -പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ചർച്ചകൾ തുടങ്ങണമെന്ന രാഷ്ട്രപതിയുടെ പ്രസ്താവനക്ക് പ്രതിപക്ഷ വിമർശനം. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢ നീക്കത്തിന്‍റെ ഭാഗമാണ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള നിർദേശമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളുടെ സംയുക്ത സമ്മേളനത്തിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാംനാഥ് കോവിന്ദ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് പരാമർശിച്ചത്. ഇതിനാവശ്യമായ ചർച്ചകൾ ആരംഭിക്കണമെന്ന നിർദേശവും രാഷ്ട്രപതി മുന്നോട്ടുവെച്ചിരുന്നു.
ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് ചർച്ച വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല സമീപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ തയാറാണെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.