‘രണ്ടില’ ചിഹ്നം അണ്ണാ ഡി.എം.കെക്ക്
text_fieldsചെൈന്ന: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽ വം എന്നിവർ നയിക്കുന്ന അണ്ണാ ഡി.എം.കെക്ക് ഒൗദ്യോഗിക പാർട്ടി ചിഹ്നമായ ‘രണ്ടില’ അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം ശരിവെച്ച് ഡൽഹി ഹൈകോടതി ഉത്തരവായി. കമീഷെൻറ തീരുമാനത്തിന് എതിരെ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല, ടി.ടി.വി ദിനകരൻ തുടങ്ങിയവർ സമർപ്പിച്ച എട്ട് അപ്പീൽ ഹരജികൾ കോടതി തള്ളി.
തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഇൗ വിധി. ‘പ്രഷർ കുക്കർ’ ചിഹ്നം അനുവദിക്കണമെന്ന ടി.ടി.വി ദിനകരെൻറ ആവശ്യവും കോടതി നിരാകരിച്ചു.
തെരഞ്ഞെടുപ്പ് കമീഷെൻറ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ടി.ടി.വി ദിനകരൻ നയിക്കുന്ന ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.